UPDATES

ആന്ധ്രയിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ സംസ്കരിക്കരുത്; മദ്രാസ് ഹൈക്കോടതി

അഴിമുഖം പ്രതിനിധി

ആന്ധ്രയിലെ ചിറ്റൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട ആറ് തിരുവണ്ണാമല സ്വദേശികളുടെ മൃതദേഹം ഈ മാസം പതിനേഴുവരെ സംസ്‌കരിക്കരുതെന്ന് കോടതി.   മദ്രാസ് ഹൈക്കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. മരണത്തില്‍ ദുരൂഹതയുള്ളതായും വീണ്ടും പോസ്റ്റുമോര്‍ട്ടം വേണമെന്നും കാട്ടി കൊല്ലപ്പെട്ട തൊഴിലാളികളിലൊരാളുടെ ഭാര്യ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

മൃതദേഹങ്ങള്‍ തിരുവണ്ണാമലയിലെ സര്‍ക്കാര്‍ മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്നും ഉത്തരവില്‍ പറയുന്നു. അതെസമയം രണ്ടാം പോസ്റ്റ്‌മോര്‍ട്ടമെന്ന ആവശ്യത്തെ പരിഗണിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് നിലവില്‍ ആന്ധ്രാ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഹര്‍ജികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒരിക്കല്‍കൂടി പോസ്റ്റ്‌മോര്‍ട്ടമെന്ന ആവശ്യവും ആന്ധ്രാഹൈക്കോടതി തന്നെ പരിഗണിക്കുന്നതാകും ഉചിതമെന്ന് ജസ്റ്റിസ് എം. സത്യനാരായണന്‍ നിരീക്ഷിച്ചു. കേസ് ഈ മാസം 17-ന് വീണ്ടും പരിഗണിക്കും.

 കൊലപാതകവാര്‍ത്തയറിഞ്ഞ് ചിറ്റൂരിലെത്തിയ ബന്ധുക്കളെ മൃതദേഹം കാണാന്‍ പോലീസ് അനുവദിച്ചിരുന്നില്ല. മരിച്ചവരുടെ ചിത്രങ്ങള്‍ കാണിച്ചാണ് പോലീസ് തിരിച്ചറിയല്‍ നടത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷമാണ് കൊല്ലപ്പെട്ടവരുടെ മുഖം കണ്ടതെന്നും കൈകാലുകളില്‍ വെട്ടേറ്റ പാടുള്ളതായും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍