UPDATES

എഡിറ്റര്‍

പൊതുകക്കൂസ് ഉപയോഗിയ്ക്കാന്‍ അഞ്ച് രൂപയുടെ ചെക്ക് !

അഴിമുഖം പ്രതിനിധി

നോട്ട് അസാധുവാക്കല്‍ നടപടി ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുകയും ജനങ്ങളുടെ അതിജീവന പ്രതീക്ഷകളെ തന്നെ അനിശ്ചിതത്വത്തിലാക്കികൊണ്ടുമാണ് മുന്നോട്ട് പോകുന്നത്. ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നില്‍ ക്യൂവില്‍ നിന്ന് വലയുമ്പോളും ദുരിതത്തെ നര്‍മ്മബോധം കൊണ്ട് നേരിടുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന ചിലരുണ്ട്. അത്തരമൊരു കാര്യമാണ് തമിഴ്‌നാട്ടിലെ മധുരയില്‍ നിന്ന് കേള്‍ക്കുന്നത്. പൊതുകക്കൂസ് ഉപയോഗിക്കാന്‍ അഞ്ച് രൂപയുടെ ചെക്ക് കൊടുത്തതാണ് സംഭവം.

പബ്ലിക് ടോയ്‌ലറ്റ്, മധുര എന്ന പേരിലാണ് എച്ച് ഡി എഫ് സി ബാങ്കിന്‍റെ ചെക്ക്. ബി ആര്‍ എം മുരളീധരന്‍ എന്നയാളാണ് ഫേസ്ബുക്കില്‍ ചെക്കിന്‌റെ ചിത്രം പോസ്റ്റ് ചെയ്തത്. ഒരേസമയം ചിരിപ്പിക്കുന്നതും  കറന്‍സിരഹിത സമ്പദ് വ്യവസ്ഥ സംബന്ധിച്ച വിടുവായത്തങ്ങള്‍ ബോദ്ധ്യപ്പെടുത്തുന്നതുമാണ് ഈ ആക്ഷേപഹാസ്യ ചെക്ക്.

കൂടുതല്‍ വായനയ്ക്ക്: https://goo.gl/rPt2ws

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍