UPDATES

വായിച്ചോ‌

മാമോദീസയ്ക്ക് കുട്ടികളുടെ തലതൊട്ടപ്പന്മാരായി മാഫിയ ‘ഗോഡ്ഫാദര്‍’ വേണ്ട

പള്ളിയുടെ വഴിയും മാഫിയയുടെ വഴിയും രണ്ടാണെന്ന് സഭ

മരിയ പുസോയുടെ നോവലിലൂടെയും ഫ്രാന്‍സിസ് കപ്പോളയുടെ സിനിമയിലൂടെയും വിശ്വപ്രസിദ്ധനായ കഥാപാത്രം ‘ഗോഡ്ഫാദര്‍’ ഡോണ്‍ കോര്‍ലിയനോയുടെ ജന്മസ്ഥലമായ വെന്‍ഡേറ്റ എന്ന ഗ്രാമത്തിലെ രൂപത പുതിയ തീരുമാനം എടുത്തിരിക്കുകയാണ്. മാമോദീസയ്ക്ക് കുട്ടികളുടെ തലതൊട്ടപ്പന്മാരായി ഇനി മുതല്‍ മാഫിയ ‘ഗോഡ്ഫാദര്‍’ വേണ്ട. കുട്ടികളുടെ മാമോദീസ സമയത്ത് അറിപ്പെടുന്ന മാഫിയ ക്രിമിനലുകള്‍ ഇനിമുതല്‍ തലതൊട്ടപ്പന്മാരാവാന്‍ അനുവദിക്കില്ലെന്ന് ഇറ്റലിയിലെ സിസിലയയിലെ ഒരു ബിഷപ്പ് ഉത്തരവിറക്കി.

പലേര്‍മോയ്ക്ക് സമീപം മോണ്‍റിയല്‍ ബിഷപ്പായ മിഷേലെ പെന്നിസിയാണ് ഉത്തരവിറക്കിയത്. പിതാവിന്റെ ഭാഗത്തുനിന്നുള്ള ആരും മാഫിയ നേതാക്കന്മാരല്ല എന്ന് ഉറപ്പുവരുത്തുകയാണ് ഉത്തരവിന്റെ ലക്ഷ്യമെന്ന് ബിഷപ്പ് പെന്നിസി വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. പള്ളിയില്‍ നിന്നും കിട്ടുന്ന തലതൊട്ടപ്പന്‍ സമൂഹത്തിലെ മതമാന്യത നേടുന്നതിന് വേണ്ടി മാഫിയ ഗോഡ്ഫാദറുമാര്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് വെന്‍ഡേറ്റ ഗ്രാമവും ഉള്‍പ്പെട്ടുന്ന പെന്നിസിയുടെ രൂപതയുടെ ഈ ഉത്തരവ്.

പള്ളിയുടെ വഴിയും മാഫിയയുടെ വഴിയും രണ്ടാണെന്ന് പെന്നിസി ചൂണ്ടിക്കാണിക്കുന്നു. സിസിലിയയിലെ ഏറ്റവും കുപ്രസിദ്ധനായ ടോറ്റോ റീനയുടെ പുത്രന്മാരില്‍ ഒരാളെ തലതൊട്ടപ്പനാക്കിയ ഒരു വികാരിക്കെതിരെ വിമര്‍ശനമുയര്‍ത്തിയതിന്റെ പേരില്‍ ഫെബ്രുവരിയില്‍ പെന്നിസി മാധ്യമ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ഈ ഉത്തരവ് നടപ്പിലാക്കുന്നതിന് ഇറ്റലിയുടെ നിയമസംവിധാനം വിഘാതമാകുമെന്ന് പെന്നിസി ചൂണ്ടിക്കാണിക്കുന്നു. ഒരാളെ നിയമം കുറ്റവാളിയായി പ്രഖ്യാപിക്കാതെ അയാളെ വിലയിരുത്താന്‍ പള്ളിക്ക് സാധിക്കില്ല. മാത്രമല്ല, പശ്ചാത്തപിക്കാന്‍ ആഗ്രഹിക്കുന്ന ഒരു കുറ്റവാളിക്ക് ഈ നിയമം വിഘാതമാവില്ലെന്നും അദ്ദേഹം വിശദീകരിച്ചു.


കൂടുതല്‍ വായനയ്ക്ക്-  https://goo.gl/QibVu7

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍