പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി അമേരിക്കന്‍ മൂല്യങ്ങള്‍ക്ക് എതിരായത് മാത്രമല്ല, സ്വേച്ഛാധിപത്യപരവുമാണെന്ന് മാജിക് ജോണ്‍സണ്‍ അഭിപ്രായപ്പെട്ടു.
അമേരിക്കയില്‍ മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും ഏര്‍പ്പെടുത്തിയ വിസാ നിരോധനത്തില്‍ പ്രതിഷേധവുമായി ബാസ്‌കറ്റ് ബോള്‍ ഇതിഹാസം മാജിക് ജോണ്‍സണ്‍. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി അമേരിക്കന്‍ മൂല്യങ്ങള്‍ക്ക് എതിരായത് മാത്രമല്ല, സ്വേച്ഛാധിപത്യപരവുമാണെന്ന് മാജിക് ജോണ്‍സണ്‍ അഭിപ്രായപ്പെട്ടു. അമേരിക്കയുടെ പുരോഗതിയില്‍ മുസ്ലീങ്ങളും വലിയ പങ്ക് വഹിക്കുന്നുണ്ട്. മതത്തിന്റെ പേരിലുള്ള ഇത്തരം വിവേചനം അംഗീകരിക്കാനാവില്ല. അനധികൃത കുടിയേറ്റക്കാരെ തടയാനെന്ന പേരില്‍ മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കാനുള്ള ട്രംപിന്റെ ഉത്തരവ് അങ്ങേയറ്റം സ്വേച്ഛാധിപത്യപരമാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ എട്ട് വര്‍ഷം ബറാക് ഒബാമ പ്രസിഡന്റായിരിക്കെ വൈറ്റ് ഹൗസിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു മാജിക് ജോണ്‍സണ്‍. പ്രസിഡന്റിന്റെ ക്ഷണപ്രകാരം പാര്‍ട്ടികള്‍ക്കും മറ്റുമായി ജോണ്‍സണ്‍ എത്തുമായിരുന്നു. ഇതിന് പുറനെ ഗവണ്‍മെന്റ് നയങ്ങള്‍ സംബന്ധിച്ച് പ്രസിഡന്റുമായി ചര്‍ച്ചകള്‍ നടത്താനും ജോണ്‍സണ്‍ എത്തുമായിരുന്നു. ട്രംപിനെ പോലൊരു പ്രസിഡന്റ് അമേരിക്കയ്ക്കുണ്ടായിട്ടില്ലെന്ന് ജോണ്‍സണ്‍ പറഞ്ഞു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റനെ പിന്തുണച്ച് മാജിക് ജോണ്‍സണ്‍ രംഗത്ത് വന്നിരുന്നു. കറുത്ത വര്‍ഗക്കാരും ലാറ്റിനോകളുമായ യുവാക്കള്‍ക്ക് വേണ്ടിയുള്ള വൈറ്റ് ഹൗസിന്റെ മൈ ബ്രദേര്‍സ് കീപ്പര്‍ പദ്ധതിയില്‍ വ്യവസായി കൂടിയായ ജോണ്‍സണ്‍ പങ്കാളിയായിരുന്നു. ഒരു സ്വേച്ഛാധിപതിയായി തുടരാന്‍ കഴിയില്ലെന്ന് ട്രംപ് മനസിലാക്കുമെന്ന് വിചാരിക്കുന്നു. ട്രംപിന്റെ സംഘത്തില്‍ പെട്ട ആരെങ്കിലും അദ്ദേഹത്തെ കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും മാജിക് ജോണ്‍സണ്‍ പറഞ്ഞു.