UPDATES

കായികം

മാഗ്‌നസ് കാള്‍സന് ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് കിരീടം

Avatar

അഴിമുഖം പ്രതിനിധി

ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് കിരീടം നോര്‍വെയുടെ മാഗ്‌നസ് കാള്‍സന്‍ നിലനിര്‍ത്തി. റഷ്യയുടെ സെര്‍ജി കരിയാക്കിനെ പരാജയപ്പെടുത്തിയാണ് കാള്‍സന്‍ തന്റെ മൂന്നാം ലോക കരീടം നേടിയത്. ആദ്യം ഘട്ടത്തില്‍ ഇരുവരും തുല്യത പാലിച്ചതിനാല്‍ മത്സരം പ്ലേ ഓഫിലേക്ക് നീണ്ടു. പ്ലേ ഓഫിലേക്കു നീണ്ട മത്സരത്തിനൊടുവില്‍ കാള്‍സന്റെ തന്ത്രങ്ങളാണ് വിജയത്തിലെത്തിയത്‌. 

കാള്‍സനും കരിയാക്കും റാപ്പിഡ് പ്ലേഓഫിലും ആദ്യം ഒപ്പത്തിനൊപ്പമായിരുന്നു. മൂന്നാഴ്ചയിലേറായി 12-ഓളം മത്സരങ്ങള്‍ക്കൊടുവിലാണ് കാള്‍സന്‍ കിരീടം സ്വന്തമാക്കിയത്. 26-മത് ജന്മദിനം ആഘോഷിക്കുന്ന കാള്‍സന് കിരീടം നേട്ടം പിറന്നാള്‍ സമ്മാനമായി.

ആറ് മില്ല്യണ്‍ ജനങ്ങളാണ് മത്സരം വീക്ഷിച്ചെതെന്നാണ് ചാമ്പ്യന്‍ഷിപ്പ് സംഘാടകര്‍ അവകാശപ്പെട്ടത്. 1.1 മില്ല്യണ്‍ ഡോളറാണ് ചാമ്പ്യന്‍ ഷിപ്പ് തുക. ഇതില്‍ 60 ശതമാനം വിജയിയായ ആള്‍ക്കും ബാക്കി രണ്ടാമതായ ആള്‍ക്കുമാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍