UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭാരത് മാതാ കീ ജയ് വിളിച്ചില്ല; മഹാരാഷ്ട്ര എംഎല്‍എയ്ക്ക് സസ്‌പെന്‍ഷന്‍

അഴിമുഖം പ്രതിനിധി

ഭാരത് മാത കീ ജയ് വിളിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മഹാരാഷ്ട്ര നിയമസഭ എഐഎംഐഎം എംഎല്‍എ വാരിസ് പത്താനെ ഈ സമ്മേളന കാലയളവില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കഴുത്തില്‍ കത്തിവച്ച് ആവശ്യപ്പെട്ടാലും ഭാരത് മാതാ കീ ജയ് എന്ന് വിളിക്കില്ലെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി മൂന്നു ദിവസം മുമ്പ് പറഞ്ഞിരുന്നു.

ഭാരത് മാതാ കീ ജയ് വിളിക്കാന്‍ പത്താന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് നിയമസഭ ശബ്ദമുഖരിതമാകുകയും മറ്റു പാര്‍ട്ടികളുടെ എംഎല്‍എമാര്‍ പത്താനെ പുറത്താക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മുദ്രാവാക്യം വിളിക്കുന്നത് ഇഷ്ടമുണ്ടെങ്കില്‍ മാത്രം മതിയെന്നും അടിച്ചേല്‍പ്പിക്കാന്‍ ആകില്ലെന്നും പത്താന്‍ പറഞ്ഞു. ഇത് ഭരണഘടനയിലില്ലെന്നും നമുക്ക്‌ ജയ് ഹിന്ദ് എന്ന് പറയാമെന്നും പത്താന്‍ കൂട്ടിച്ചേര്‍ത്തു. ഈ വിഷയത്തില്‍ സഭ മൂന്നു തവണ നിര്‍ത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍