മഹാരാഷ്ട്രയില്‍ ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ ആത്മഹത്യയില്‍ അഭയം തേടിയ കര്‍ഷകരുടെ എണ്ണം 1300 വരുമെന്ന് സംസ്ഥാനത്തിന്റെ റവന്യു വകുപ്പിന്റെ കണക്കുകള്‍. കേവലം ആറുമാസം കൊണ്ട് മുന്‍വര്‍ഷത്തേക്കാള്‍ 66 ശതമാനം വര്‍ദ്ധനവാണ് കര്‍ഷക ആത്മഹത്യയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2014-ല്‍ മൊത്തം 1981 പേരാണ് ആത്മഹത്യ ചെയ്തത്. 2013-ല്‍ 1296 ആത്മഹത്യകളും രേഖപ്പെടുത്തിയിരുന്നു. 2014-ലെ കണക്കുകളെ മറികടക്കുന്ന തരത്തിലാണ് ഇപ്പോള്‍ മഹാരാഷ്ട്രയില്‍ നിന്നും ആത്മഹത്യകള്‍ രേഖപ്പെടുത്തുന്നത്. എന്നാല്‍ റവന്യു വകുപ്പ് എണ്ണം കുറച്ചു കാണിക്കുകയാണെന്നാണ് വിമര്‍ശകരുടെ പക്ഷം. എല്ലാകാലവും സര്‍ക്കാരിന്റെ കണക്കുകളെക്കാള്‍ കൂടുതലാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകളിലെ കര്‍ഷക ആത്മഹത്യകള്‍.
ആത്മഹത്യ ചെയ്തവരില്‍ 55 ശതമാനം മാത്രമേ നഷ്ടപരിഹാരത്തിന് അര്‍ഹരായിട്ടുള്ളൂവെന്നാണ് റവന്യു വകുപ്പ് പറയുന്നത്. ഭൂമി ആത്മഹത്യ ചെയ്ത ആളിന്റെ പേരില്‍ ആയിരിക്കണമെന്നും കടത്തിന് തെളിവ് വേണമെന്നുമാണ് സര്‍ക്കാരിന്റെ വാദം.