UPDATES

ചെന്നൈക്ക് സഹായ ഹസ്തവുമായി മഹാരാഷ്ട്രയിലെ ലൈംഗിക തൊഴിലാളികളും

അഴിമുഖം പ്രതിനിധി

കനത്ത മഴയും വെള്ളപ്പൊക്കവും ദുരിതം വിതച്ച ചെന്നൈ നഗരത്തെ സഹായിക്കാന്‍ മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലെ ലൈംഗിക തൊഴിലാളികളും രംഗത്ത്. പടിഞ്ഞാറന്‍ മഹാരാഷ്ട്രയില്‍പ്പെടുന്ന ഈ ജില്ലയിലെ 3000 ലൈംഗിക തൊഴിലാളികളില്‍ 2000-ത്തില്‍ അധികം പേരും സഹായഹസ്തം നീട്ടി. അഹമ്മദ് നഗറിലെ സ്‌നേഹാലയ എന്ന എന്‍ജിഒയാണ് ഈ ധനശേഖരണം നടത്തിയത്. ഒരുലക്ഷം രൂപയാണ് തൊഴിലാളികള്‍ ചെന്നൈയ്ക്കായി പിരിച്ചു നല്‍കിയത്. വെള്ളപ്പൊക്ക ദുരിതത്തെ കുറിച്ച് അറിഞ്ഞ ഈ സ്ത്രീകള്‍ ചെന്നൈവാസികളെ സഹായിക്കുന്നതിന് എന്തെങ്കിലും ചെയ്യണം എന്ന തീരുമാനത്തില്‍ എത്തുകയായിരുന്നുവെന്ന് സ്‌നേഹാലയയുടെ സ്ഥാപകന്‍ ഗിരീഷ് കുല്‍ക്കര്‍ണി പറയുന്നു. ഒരുലക്ഷം രൂപയുടെ ചെക്ക് ഇവര്‍ കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ അനില്‍ കവാഡെയ്ക്ക് കൈമാറി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍