UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ടി പി വധത്തില്‍ മഹാശ്വേത ദേവിയുടെ ശബ്ദം എനിക്ക് ധൈര്യം നല്‍കി; കെ കെ രമ

കെ. കെ. രമ

മഹാശ്വേത ദേവിയുടെ വിയോഗം വര്‍ത്തമാനകാല ഇന്ത്യന്‍ സമൂഹത്തിന് നികത്താനാകാത്ത നഷ്ടമാണ്. ധാര്‍മ്മികതയുടെ ഏക്കാലത്തെയും വലിയ ഉറച്ച ശബ്ദമായിരുന്നു മഹാശ്വേത ദേവി. അനീതിക്കും അധര്‍മ്മത്തിനും അക്രമത്തിനും ഏതിരെ ഇത്ര ശക്തമായി പ്രതികരിക്കാന്‍ തയ്യാറായ ഒരു എഴുത്തുകാരിയെ മറ്റെവിടെയും കാണാനാവില്ല.

ടിപി ചന്ദ്രശേഖരന്റെ മരണാനന്തരം വീട്ടില്‍ വരികയും അക്രമ രാഷ്ട്രീയത്തിനെതിരെ അവര്‍ ശക്തമായി പ്രതികരിക്കുകയും ചെയ്തു. തീരെ വയ്യാതിരിക്കുന്ന ഒരു അവസ്ഥയിലും പ്രായം മറന്ന് ടിപിയുടെ മരണത്തിനെതിരെ താന്‍ നില്‍ക്കുമെന്നും ശക്തമായി പ്രതികരിക്കുമെന്നും അവര്‍ പറഞ്ഞു. കേരളത്തിലെ പ്രമുഖരായ പല സാഹിത്യകാരന്മാരും സംസ്‌കാരിക പ്രവര്‍ത്തകരും ഈ വിഷയത്തില്‍ മൗനം പാലിച്ചപ്പോഴും മഹാശ്വേത ദേവി വീട്ടില്‍ വന്നതും ടിപി വധത്തിനെതിരെ ശക്തമായി പ്രതികരിക്കാന്‍ തയ്യാറായതും വലിയ ഊര്‍ജമാണ് നല്‍കിയത്. എനിക്ക് കിട്ടിയ ഏറ്റവും വലിയ ആശ്വാസമായിരുന്നു അവരുടെ സന്ദര്‍ശനം. അന്ന് തിരിച്ചു പോകുമ്പോള്‍ ടിപി ചന്ദ്രശേഖരന്‍ മരിച്ചു വീണ ആ മണ്ണില്‍ ഇരിക്കുകയും അതില്‍ ഒരു പിടി വാരി തന്റെ ബാഗില്‍ ഇട്ടുകൊണ്ടാണ് മഹാശ്വേത ദേവി യാത്രയായത്. അന്നത്തെ സന്ദര്‍ശനത്തെ സിപിഎം വിമര്‍ശിച്ചപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന് അവര്‍ ഒരു തുറന്ന കത്തെഴുതുകയും ചെയ്തു. 

(കെ കെ രമയുമായി അഴിമുഖം പ്രതിനിധി സംസാരിച്ച് തയ്യാറാക്കിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍