UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാലിടറിത്തുടങ്ങി, ഒടുവില്‍ ധോണി വിരമിച്ചു

Avatar

അജിത് ജി നായര്‍

ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണി ടെസ്റ്റ് ക്രിക്കെറ്റില്‍ നിന്നും വിരമിച്ചു .ആസ്‌ട്രേലിയയ്ക്ക് എതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് ശേഷമാണ് ധോണി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. മെല്‍ബണില്‍ നടന്ന മൂന്നാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. സിഡ്‌നിയില്‍ നടക്കുന്ന നാലാം ടെസ്റ്റില്‍ വിരാട് കോഹ്ലി ഇന്ത്യയെ നയിക്കും.

ഇന്ത്യയ്ക്കു ഏറ്റവുമധികം ടെസ്റ്റ് വിജയം സമ്മാനിച്ച നായകനാണ് ധോണി 61 ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ചു അതില്‍ 27 ടെസ്റ്റുകളില്‍ വിജയിക്കാനുമായി. 90 ടെസ്റ്റുകളില്‍ നിന്നും 38.09 റണ്‍ ശരാശരിയില്‍ 4786 റണ്‍ ആണ് ധോണിയുടെ സമ്പാദ്യം. 224 റണ്‍ ആണ് ഉയര്‍ന്ന സ്‌കോര്‍. ടെസ്റ്റ് ക്രിക്കെറ്റില്‍ ഏറ്റവും അധികം ആളുകളെ സ്റ്റംപിങ്ങിലൂടെ പുറത്താക്കിയ നേട്ടവും ധോണിക്ക് സ്വന്തം.

അനില്‍ കുംബ്ലെയുടെ പിന്‍ഗാമിയായി ടെസ്റ്റ് കാപ്റ്റന്‍സി ഏറ്റെടുത്ത ധോണി ആദ്യ കാലങ്ങളില്‍ ഇന്ത്യയെ വിജയങ്ങളില്‍ നിന്നും വിജയങ്ങളിലേക്ക് നയിച്ചു .അക്കാലത്ത് ദ്രാവിഡ് ,ലക്ഷ്മണ്‍,സച്ചിന്‍ തുടങ്ങിയ താരങ്ങളുടെ പ്രകടങ്ങളായിരുന്നു ഇന്ത്യയുടെ വിജയങ്ങളില്‍ നിര്‍ണായകമായത്. ഇവര്‍ വിരമിച്ചതോടെ ധോണിയുടെ ഭാഗ്യവും അസ്തമിച്ചു .ഇന്ത്യന്‍ മണ്ണില്‍ കാട്ടിയ വീര്യം ധോണിയുടെ ടീമീന് വിദേശ മണ്ണില്‍ ആവര്‍ത്തിക്കാനായില്ല. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും പര്യടനം നടത്തിയ ടീമിന് ഇരു പരമ്പരകളിലും 4-0നു തോല്‍ക്കാനായിരുന്നു നിയോഗം. അതിന്റെ തുടര്‍ച്ചയായി ഇത്തവണ ഇംഗ്ലണ്ടില്‍ 3-1നു തോല്‍ക്കുകയും ഇപ്പോള്‍ നടക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ പരമ്പര നഷ്ടപ്പെടുകയും ചെയ്തു. വിദേശ മണ്ണില്‍ ഒരു ഇന്ത്യന്‍ കാപ്റ്റന്റെ ഏറ്റവും മോശം പ്രകടനം.

വിദേശത്തു തുടര്‍ച്ചയായി 8 ടെസ്റ്റുകള്‍ തോറ്റതോടെ ധോണിയുടെ രാജിക്ക് മുറവിളിയുയര്‍ന്നിരുന്നു. എന്നാല്‍ ബി.സി.സി.ഐ പ്രസിഡണ്ട് എന്‍. ശ്രീനിവാസന്റെ ശക്തമായ പിന്തുണ ധോണിക്കു തുണയായി. പിന്നീട് വന്ന ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തില്‍ ടെസ്റ്റ് പരമ്പര 4-0നു നേടാനായത് ധോണിയുടെ നില ഭദ്രമാക്കി. എന്നാല്‍ വിദേശങ്ങളിലെ പരാജയം തുടര്‍ക്കഥയായി. ഐ പി എല്ലില്‍ ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള ചെന്നെ സൂപ്പര്‍ കിങ്‌സിന്റെ് ക്യാപ്റ്റന്‍ സ്ഥാനം ഇരുവരെയും പരസ്പരാശ്രയത്വത്തില്‍ എത്തിച്ചു. ശ്രീനിക്കെതിരായ അഴിമതിയരോപണങ്ങളില്‍ അയാളുടെ സ്ഥാനം തെറിക്കുമെന്ന ഘട്ടം വന്നപ്പോള്‍ രക്ഷയായത് ധോണിയുടെ പിന്തുണയാണ്. സീനിയര്‍ താരങ്ങളോടുള്ള ധോണിയുടെ സമീപനം ടീമില്‍ പടലപ്പിണക്കങ്ങള്‍ സൃഷ്ടിച്ചു .ലക്ഷ്മണ്‍ ഉള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങളുടെ അപ്രതീക്ഷിത വിരമിക്കലിന് പിന്നില്‍ ധോണിയുടെ സമ്മര്‍ദ്ദം ഉണ്ടായിരുന്നു എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

കോര്‍പ്പറേറ്റ് ഭീമന്മാരുടെ ഇഷ്ടതോഴനായി ധോണിയെ മാറ്റിയതും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എന്ന സ്ഥാനമായിരുന്നു . സ്ഥാനമൊഴിയാന്‍ സമ്മര്‍ദ്ദമുണ്ടായപ്പോഴൊക്കെ ശ്രീനിവാസന്റെറ പിന്തുണയോടെ ധോണി പിടിച്ചുനിന്നു എന്നാല്‍ ഐ പി എല്‍ അഴിമതിയുമായി ബന്ധപ്പെട്ട് ശ്രീനിവാസന്‍ കേസിലാകപ്പെട്ടതും .അഴിമതിയില്‍ പങ്കാളികള്‍ ആയവര്‍ ചിലര്‍ ഇപ്പോഴും ഇന്ത്യന്‍ ടീമില്‍ കളിക്കുന്നുണ്ടെന്ന ആരോപണവും ധോണിയെ സമ്മര്‍ദ്ദത്തിലാക്കി. അതായിരിക്കാം ഒടുവില്‍ വിരമിക്കലിലേക്ക് നയിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍