UPDATES

സിനിമാ വാര്‍ത്തകള്‍

ബോളിവുഡ് പ്രണയ ചിത്രം അര്‍ത് ഇന്ത്യ-പാക് ബന്ധത്തില്‍ പുതിയ ചരിത്രമെഴുതുന്നു

മഹേഷ് ഭട്ടിന്റെ സംവിധാനം ചെയ്ത അര്‍ത് ഇന്ത്യന്‍ സിനിമയിലെ എണ്ണം പറഞ്ഞ പ്രണയചിത്രങ്ങളിലൊന്നാണ്

ഇന്ത്യ-പാകിസ്താന്‍ ചലച്ചിത്രബന്ധത്തില്‍ പുതിയൊരു ചരിത്രം എഴുതപ്പെടുന്നു. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ അസ്വാസ്ഥ്യങ്ങള്‍ സിനിമബന്ധത്തെയും ബാധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ആദ്യമായി ഒരു ഇന്ത്യന്‍ സിനിമ പാകിസ്താനില്‍ റിമേക്ക് ചെയ്യുകയാണ്. മഹേഷ് ഭട്ട് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമായ അര്‍ത് ആണ് അതിര്‍ത്തി കടന്നു പോകുന്നത്. 1982 ല്‍ ഇറങ്ങിയ അര്‍ത് ഷാന്‍ ഷാഹിദ് ആണ് പാകിസ്താനിലേക്ക് പുനര്‍നിര്‍മിക്കുന്നത്.

രാജ് കിരണ്‍, സ്മിത പാട്ടീല്‍, ശബാന ആസ്മി എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച അര്‍ത് ബോളിവുഡിലെ എണ്ണം പറഞ്ഞ പ്രണയചിത്രങ്ങളിലൊന്നാണ്. പുതിയസാഹചര്യത്തിലേക്ക് കഥയെ മാറ്റിക്കൊണ്ടാണ് ഷാന്‍ ചിത്രമൊരുക്കുന്നത്. അര്‍ത്2 എന്നപേരിലായിരിക്കും സിനിമ പുറത്തിറങ്ങുക. രാജ് കിരണ്‍ ചെയ്ത വേഷം ഷാന്‍ ചെയ്യുമ്പോള്‍ സ്മിത പാട്ടീലിന്റെ കഥാപാത്രത്തെ ഹുമൈമ മാലിക്കും ശബാന ആസ്മിയുടെ വേഷം ഉസ്മ ഹസ്സാനും അവതരിപ്പിക്കും. കുല്‍ഭൂഷണ്‍ ഖര്‍ബാണ്ട അവതരിപ്പിച്ച കഥാപാത്രത്തെ മൊഹിബ് മിര്‍സയാണ് അവതരിപ്പിക്കുന്നത്. ലാഹോര്‍ പശ്ചാത്തലമാക്കിയാണ് ചിത്രമൊരുങ്ങുന്നത്.

2015 ല്‍ ഷാന്‍ മഹേഷ് ഭട്ടിന കണ്ടസമയത്താണ് അര്‍ത് റിമേക്ക് ചെയ്യാനുള്ള തന്റെ ആഗ്രഹം അറിയിച്ചത്. ഷാനിന്റെ ആഗ്രഹത്തോട് അനുകൂലമായ പ്രതികരിച്ച ഭട്ട് സിനിമയുടെ കഥയുടെയും തിരക്കഥയുടെയും അവകാശം കൈമാറുകയും ചെയ്തു. ഒരു രൂപപോലും പ്രതിഫലം പറ്റാതെയാണ് സിനിമയുടെ അവകാശം ഭട്ട് ഷാനിനു കൈമാറിയത്.

2017 ഡിസംബറില്‍ അര്‍ത് 2 പുറത്തിറങ്ങുമെന്നാണ് ഷാന്‍ അറിയിച്ചിരിക്കുന്നത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ചലച്ചിത്രബന്ധം ശക്തിപ്പെടുത്താനുള്ള ഏറ്റവും മികച്ച മാതൃകയായിരിക്കും അര്‍ത് എന്നാണ് ഷാന്‍ ഇതേക്കുറിച്ച് അഭിപ്രായപ്പെട്ടത്. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും ഷാന്‍ പുറത്തുവിട്ടുണ്ട്.

ഷാന്‍ ഇങ്ങനെയൊരു അഭിപ്രായം പറഞ്ഞപ്പോള്‍ തനിക്ക് അതില്‍ എതിരു പറയാന്‍ ഒന്നുമുണ്ടായിരുന്നില്ലെന്നാണ് മഹേഷ് ഭട്ട് ഇതേക്കുറിച്ച് ദേശീയമാധ്യമങ്ങളോട് പ്രതികരിച്ചത്. ഷാന്‍ ഇതെങ്ങനെയാണ് അവരുടെ രീതിയിലേക്ക് മാറ്റുന്നത് എന്നതിനെക്കുറിച്ച് എനിക്കറിയില്ല. ഓരോ സംവിധായകനും അവരുടേതായ കാഴ്ചപ്പാടുകളാണ്. ആ തരത്തില്‍ അര്‍ത് പുതിയ രീതിയില്‍ അവതരിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഷാനിനുണ്ട്; ഭട്ട് പ്രതികരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍