UPDATES

ഓട്ടോമൊബൈല്‍

അടിമുടി മാറ്റത്തോടെ ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാന്‍ മഹീന്ദ്ര ഥാര്‍ എത്തുന്നു

മുന്‍ മോഡലില്‍ നിന്ന് മാറി ബ്ലാക്ക് ഫിനീഷിലാണ് ഇന്റീരിയര്‍ ഒരുങ്ങുന്നത്.ശക്തമായ സുരക്ഷയും ഇത്തവണ ഉറപ്പുവരുത്തുന്നുണ്ടെന്നാണ് വിവരം.

ഇന്റീരിയറില്‍ കൂടുതല്‍ സ്‌റ്റൈലും ആഡംബരവും നല്‍കി മഹീന്ദ്രയുടെ ഥാര്‍ വിപണിയില്‍ എത്തി. മുന്‍ മോഡലില്‍ നിന്ന് മാറി ബ്ലാക്ക് ഫിനീഷിലാണ് ഇന്റീരിയര്‍ ഒരുങ്ങുന്നത്.ശക്തമായ സുരക്ഷയും ഇത്തവണ ഉറപ്പുവരുത്തുന്നുണ്ടെന്നാണ് വിവരം. ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ്, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ തുടങ്ങിയ സുരക്ഷയൊരുക്കുന്നത്.

പഴയ ഥാറില്‍ നിന്ന് ചെറിയ ചില മാറ്റങ്ങള്‍ പുതിയ മോഡലില്‍ വരുത്തിയിട്ടുണ്ട്. ക്രോമിയം ആവരണം നല്‍കിയിട്ടുള്ള റൗണ്ട് എസി വെന്റുകള്‍, രണ്ട് അനലോഗ് മിറ്ററും ഒരു ഡിജിറ്റല്‍ ഡിസ്പ്ലേയുമുള്ള മീറ്റര്‍ കണ്‍സോള്‍, ടിയുവി 300-ല്‍ നല്‍കിയിട്ടുള്ള മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, കൂടുതല്‍ സ്റ്റോറേജ് സ്പേസ് എന്നിവയും ഈ വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബിഎസ് 6 നിലവാരത്തില്‍ കൂടുതല്‍ കരുത്തുറ്റ എന്‍ജിനും ഥാറിലുണ്ടാകും. ഇപ്പോഴുള്ള 2.2 ലിറ്റര്‍ എം ഹ്വാക് എന്‍ജിന്‍ മാറ്റി പകരം 2.0 ലിറ്റര്‍ ടര്‍ബോ എന്‍ജിനായിരിക്കും പുതിയ താറിലുണ്ടാവുക.ഇന്ത്യയില്‍ ക്രാഷ് ടെസ്റ്റ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമാക്കുന്ന പശ്ചാത്തലത്തില്‍ പുതിയ ലാഡര്‍ ഫ്രെയിം ഷാസിയിലായിരിക്കും ഥാറിന്റെ നിര്‍മാണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍