UPDATES

ചരിത്രത്തില്‍ ഇന്ന്

1969 ഫെബ്രുവരി 9: ബോയിംഗ് 747 വാനില്‍

ഒരു യാത്രക്കാരന്റെ പ്രതിശീര്‍ഷ ചിലവ് ലഘൂകരിച്ചുകൊണ്ടും സുഗമമായ ഭൂഖണ്ഡാന്തര സഞ്ചാരം പ്രദാനം ചെയ്തുകൊണ്ടും 747 ഒരു പുതിയ വ്യോമയാന കാലഘട്ടം വിമാനകമ്പനികള്‍ക്ക് തുറന്നുകൊടുത്തു.

‘ദ ഇന്‍ക്രഡിബിള്‍സ്’ എന്ന പേര് ലഭിച്ച 50,000 ബോയിംഗ് ജീവനക്കാരുടെ ശ്രമഫലമായാണ് 747 നിര്‍മ്മിക്കപ്പെട്ടത്. 1960 കളുടെ അവസാനം വെറും 16 മാസങ്ങള്‍ കൊണ്ട്, നിര്‍മ്മാണ തൊഴിലാളികളും, മെക്കാനിക്കുകളും, എഞ്ചിനീയര്‍മാരും സെക്രട്ടറിമാരും ഭരണകര്‍ത്താക്കളും ഉള്‍പ്പെടുന്ന ഈ സംഘം ലോകത്തിലെ ഏറ്റവും വലിയ യാത്ര വിമാനമായ 747 നിര്‍മ്മിച്ചുകൊണ്ട് വ്യോമയാന ചരിത്രത്തില്‍ ഇടംപിടിച്ചു. വിമാന യാത്രാനിരക്കിലുണ്ടായ ഇടിവും യാത്രക്കാരുടെ എണ്ണത്തിലുള്ള വര്‍ദ്ധന മൂലമുള്ള തിരക്കുമാണ് ഭീമാകാരനായ ബോയിംഗ് 747ന്റെ നിര്‍മ്മാണത്തിന് പ്രചോദനമായത്. സി-5എ എന്ന ഭീമാകാരനായ സൈനിക വാഹനത്തിന് വേണ്ടിയുള്ള മത്സരത്തില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ്, കൂടുതല്‍ ആധുനിക വാണിജ്യ വിമാനം എന്ന ആശയവുമായി ബോയിംഗ് മുന്നോട്ടു വന്നത്. പൂര്‍ണമായും പുതിയ ഒരു വിമാനം വികസിപ്പിക്കുക എന്നതായിരുന്നു 747ന്റെ പിന്നിലുള്ള രൂപകല്‍പനയുടെ തത്വശാസ്ത്രം. എഞ്ചിനുകള്‍ മാത്രമല്ല, സി-5ല്‍ ഉപയോഗിച്ചിരുന്ന ഒരു യന്ത്രഭാഗവും പുതിയ വിമാനത്തില്‍ ഉപയോഗിക്കാതിരിക്കാന്‍ ഡിസൈനര്‍മാര്‍ പ്രത്യേകം ശ്രദ്ധിച്ചു. വിമാനത്തിന്റെ മുഖമുദ്രയായ ഹമ്പോടു കൂടിയ നാല് എഞ്ചിനുകളുള്ള വിമാനത്തിന്റെ മൂന്ന് രൂപരേഖകള്‍ സമര്‍പ്പിക്കപ്പെട്ടു: യാത്രക്കാര്‍ക്ക് ഒന്ന്, ചരക്ക് ഗതാഗതത്തിന്റെ ഒരു രൂപരേഖ, രൂപാന്തരപ്പെടുത്താവുന്ന ചരക്ക/യാത്ര മാതൃക എന്നിവയായിരുന്നു അവ.

ജംബോ ജറ്റെന്നും ആകാശങ്ങളുടെ രാജ്ഞിയെന്നുമുള്ള അപരനാമങ്ങളില്‍ അറിയപ്പെടുന്ന 747 വലിപ്പത്തിന്റെ കാര്യത്തില്‍ യഥാര്‍ത്ഥത്തില്‍ ബൃഹത്തായിരുന്നു. വിമാനം ഘടിപ്പിക്കുന്നതിനായി വ്യാപ്തിയുടെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ അസംബ്ലി പ്ലാന്റ് 200 ദശലക്ഷം ക്യുബിക് അടി വിസ്തീര്‍ണത്തില്‍ (5.6 ദശലക്ഷം ക്യൂബ് മീറ്റര്‍) വാഷിംഗ്ടണിലെ എവെര്‍ട്ടില്‍ നിര്‍മ്മിക്കേണ്ടി വന്നു. യഥാര്‍ത്ഥ 747ന്റെ ഇന്ധനസംഭരണിക്ക് 225 അടി (68.5 മീറ്റര്‍) നീളമുണ്ടായിരുന്നു; വാലിന് ആറ് നില കെട്ടിടത്തിന്റെ പൊക്കവും. ഒരു ടണ്‍ മര്‍ദ്ദീകരിച്ച വായു അതിന് വഹിക്കാന്‍ സാധിക്കുമായിരുന്നു. ചിറകിന്റെ മൊത്തം വിസ്തീര്‍ണം ഒരു ബാസ്‌ക്കറ്റ്‌ബോള്‍ കളിക്കളത്തിനെക്കാളും വലുതായിരുന്നു. എന്നിട്ടും മൊത്തം ആഗോള നാവിക സംവിധാനത്തിന് ഒരു ആധുനിക ലാപ്‌ടോപ്പിനെക്കാളും ഭാരം കുറവായിരുന്നു. ഒരു യാത്രക്കാരന്റെ പ്രതിശീര്‍ഷ ചിലവ് ലഘൂകരിച്ചുകൊണ്ടും സുഗമമായ ഭൂഖണ്ഡാന്തര സഞ്ചാരം പ്രദാനം ചെയ്തുകൊണ്ടും 747 ഒരു പുതിയ വ്യോമയാന കാലഘട്ടം വിമാനകമ്പനികള്‍ക്ക് തുറന്നുകൊടുത്തു. 1969 ഫെബ്രുവരി ഒമ്പതിന് ന്യൂയോര്‍ക്കില്‍ നിന്നും ലണ്ടനിലേക്ക് പറന്ന ഒരു പാന്‍ അമേരിക്കന്‍ വേള്‍ഡ് എയര്‍വേസ് വിമാനമായിരുന്നു ജറ്റിന്റെ ആദ്യത്തെ വാണിജ്യാധിഷ്ടിത സഞ്ചാരം.

ആദ്യ പറക്കലോടെ തന്നെ 747 ഒരു ബിംബ സമാനനില കൈവരിക്കുകയും എയര്‍പോര്‍ട്ട് 1975, എയര്‍പ്പോര്‍ട്ട് 77 ദുരന്ത ചിത്രങ്ങള്‍, എയര്‍ ഫോഴ്‌സ് വണ്‍, ഡൈ ഹാര്‍ഡ്-2, എക്‌സിക്യൂട്ടീവ് ഡിസിഷന്‍ എന്നിവ ഉള്‍പ്പെടെ നിരവധി സിനിമകളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. 300ല്‍ ഏറെ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ട 747 ഏറ്റവും കൂടുതല്‍ ചിത്രീകരിക്കപ്പെട്ട യാത്രാവിമാനമായി കണക്കാക്കപ്പെടുന്നു. സിനിമ ചരിത്രത്തില്‍ ഏറ്റവും വലിയ ബിംബങ്ങളില്‍ ഒന്നായാണ് ഇതിനെ പരിഗണിക്കുന്നത്. 1962ലും 1972ലും നിര്‍മ്മിച്ച ബോയിംഗ് 707 വിമാനങ്ങളിലാണ് നിരവധി അമേരിക്കന്‍ പ്രസിഡന്റുമാര്‍ സഞ്ചരിച്ചിരുന്നത്. എന്നാല്‍ ജോര്‍ജ്ജ് എച്ച് ഡബ്ലിയു ബുഷ് ആയിരുന്നു പുതിയ വിമാനത്തില്‍ സഞ്ചരിച്ച ആദ്യ യുഎസ് പ്രസിഡന്റ്: പ്രത്യേകമായി സംവിധാനങ്ങള്‍ ഒരുക്കിയ 747. നാഷണല്‍ എയറനോട്ടിക്‌സ് ആന്റ് സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ രണ്ട് 747-100 വിമാനങ്ങളെ ഒരു ഷട്ടില്‍ ക്യാരിയര്‍ വിമാനമാക്കി മാറ്റുകയായിരുന്നു. 1966ല്‍ പുറത്തുവന്ന ആദ്യത്തെ മാതൃകയായിരുന്നു 747-100. തുടര്‍ന്ന്, 1968ല്‍ 747-200 പുറത്തിറങ്ങി. 747-300 1980ലും 747-400 1985ലും പുറത്തിറങ്ങി. ഏറ്റവും ഒടുവില്‍ 747-8 2005ല്‍ പുറത്തിറങ്ങി. 2014 ജൂണ്‍ 28ന്, ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് ആസ്ഥാനമായ ലുഫ്താന്‍സ കമ്പനി തങ്ങളുടെ 1500-ാമത്തെ 747 വിമാനം ബോയിംഗ് നിര്‍മ്മിച്ചു നല്‍കി. 1500 എന്ന നാഴികക്കല്ല് കടന്ന ചരിത്രത്തിലെ ആദ്യത്തെ വൈഡ്-ബോഡി വിമാനമാണ് 747.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍