UPDATES

ട്രെന്‍ഡിങ്ങ്

നാഗലാന്‍ഡില്‍ കൊല്ലപ്പെട്ടത് രണ്ടാഴ്ചയ്ക്കുള്ളില്‍ എന്‍എസ്ജിയില്‍ ജോലിയ്ക്ക് പ്രവേശിക്കേണ്ടിയിരുന്ന സൈനികന്‍

നാഗാലാന്‍ഡിലെ ചുമതല ഉടന്‍ അവസാനിപ്പിച്ച് ജൂണ്‍ 23നാണ് എന്‍എസ്ജിയില്‍ ഇദ്ദേഹം പ്രബോഷന് ചേരാനിരുന്നത്

രണ്ടാഴ്ചയ്ക്കുള്ളില്‍ ഷില്ലോംഗിലെ വീട്ടിലെത്തി കുറച്ചു ദിവസം മാതാപിതാക്കള്‍ക്കും ഇളയ സഹോദരനുമൊപ്പം തങ്ങാനായിരുന്നു മേജര്‍ ഡേവിഡ് മന്‍ലനിന്റെ പദ്ധതി. അതിന് ശേഷം ഡല്‍ഹിയിലെ ദേശീയ സുരക്ഷ സൈന്യം(എന്‍സ്ജി)യില്‍ ചേരാനും. ബുധനാഴ്ച മന്‍ലന്‍ വീട്ടിലെത്തി, പക്ഷെ ഒരു ശവപ്പെട്ടിയിലായിരുന്നെന്ന് മാത്രം.

കഴിഞ്ഞ ദിവസം ഉള്‍ഫ തീവ്രവാദികളും എന്‍എസ്‌സിഎന്‍(കെ) തീവ്രവാദികളുമായി സൈന്യം നടത്തിയ ഏറ്റുമുട്ടലിലാണ് ഇദ്ദേഹം വീരമൃത്യു വരിച്ചത്. അടുത്തിടെ തനിക്ക് എന്‍എസ്ജിയിലേക്ക് സെലക്ഷന്‍ ലഭിച്ചതായും ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് വീട്ടിലെത്തുമെന്നും 32കാരനായ മേജര്‍ ഡേവിഡ് മന്‍ലന്‍ പിതാവ് റിട്ടയേര്‍ഡ് സുബൈദാര്‍ എം ഖാന്‍സലാമിനെ അറിയിച്ചത്. അവധിയ്ക്ക് വരുമ്പോള്‍ അനുജന്‍ സിയാമ്പു മന്‍ലനിനൊപ്പം അമ്മയ്ക്കായി വീട്ടുപകരണങ്ങള്‍ വാങ്ങാന്‍ പോകണമെന്നും ഇദ്ദേഹം പദ്ധതിയിട്ടിരുന്നു. എന്നാല്‍ വ്യാഴാഴ്ച ഇദ്ദേഹത്തിന്റെ മൃതദേഹം പൂര്‍ണ സൈനിക ബഹുമതികളോടെ അസാം റെജിമെന്റല്‍ സെന്ററിലെ സെമിത്തേരിയില്‍ സംസ്‌കരിച്ചു.

നാഗാലാന്‍ഡിലെ ചുമതല ഉടന്‍ അവസാനിപ്പിച്ച് ജൂണ്‍ 23നാണ് എന്‍എസ്ജിയില്‍ ഇദ്ദേഹം പ്രബോഷന് ചേരാനിരുന്നത്. മേഘാലയയിലെ ആര്‍മി പബ്ലിക് സ്‌കൂളില്‍ നിന്നും പ്ലസ് ടു പാസായ ഇദ്ദേഹം ആദ്യം തന്നെ തിരഞ്ഞെടുത്ത മേഖള സൈന്യമാണ്. ഇദ്ദേഹത്തിന്റെ മൂത്ത സഹോദരനും സഹോദരീ ഭര്‍ത്താവും സൈനികരാണ്.

മാതൃഭാഷയായ സുവോ കൂടാതെ ഇംഗ്ലീഷ്, ഹിന്ദി, മിസോ, കുകി, പെയ്‌തെ, നാഗാമീസ് എന്നീ ഭാഷകളും ഇദ്ദേഹത്തിന് വശമായിരുന്നു. മികച്ച അത്‌ലെറ്റും ഫുട്‌ബോള്‍ താരവുമായിരുന്ന മന്‍ലന്‍ സ്‌കൂള്‍, കോളേജ് ടീമുകളെ പ്രതിനിധീകരിച്ചിട്ടുണ്ട്. 2009ല്‍ ചെന്നൈയിലെ ട്രെയിനിംഗ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ഇദ്ദേഹം 2010 മാര്‍ച്ചിലാണ് നാഗാ റെജിമെന്റിലെ ഒന്നാം ബറ്റാലിയനില്‍ പ്രവേശിച്ചത്. ജമ്മുവിലായിരുന്നു ആദ്യ പോസ്റ്റിംഗ്. അക്കാലത്ത് നിരവധി ഭീകര വിരുദ്ധ മുന്നേറ്റങ്ങളിലും ഇദ്ദേഹം പങ്കെടുത്തിരുന്നു.

അതിന് ശേഷം ഹിമാചലിലെ സമാധാന മേഖലയില്‍ പോസ്റ്റിംഗ് ലഭിച്ച മന്‍ലന്‍ 2014ലാണ് നാഗലാന്‍ഡിലെ അതിര്‍ത്തി രക്ഷ സേനയില്‍ 164-ാം ബാച്ചില്‍ അംഗമാകുന്നത്. ഇവിടെയും നിരവധി ഓപ്പറേഷനുകളില്‍ പങ്കാളിയായ ഇദ്ദേഹത്തിന് 2016 ഓഗസ്റ്റ് 15ന് ചീഫ് ഓഫ് ആര്‍മി കമന്‍ഡേഷന്‍ കാര്‍ഡ് ലഭിക്കുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍