UPDATES

ട്രെന്‍ഡിങ്ങ്

ജീപ്പിനു മുന്നില്‍ കശ്മീരി യുവാവിനെ കെട്ടിവച്ച മേജര്‍ക്ക് കരസേന മേധാവിയുടെ ബഹുമതി പത്രം

പ്രതികലാപ നടപടികളില്‍ സുസ്ഥിരമായി പ്രവര്‍ത്തിച്ചതിനാണു ബഹുമതി പത്രം നല്‍കിയതെന്നു സേന വക്താവ്

പട്ടാള ജീപ്പിന് മുന്നില്‍ കശ്മീരി യുവാവിനെ കെട്ടിവെച്ച് പ്രദക്ഷിണം നടത്തിയ പട്ടാള മേജര്‍ക്ക് കരസേന മേധാവിയുടെ ബഹുമതി പത്രം. ‘പ്രതികലാപ നടപടികളില്‍ സുസ്ഥിരമായി പ്രവര്‍ത്തിച്ചതിന്’ ആ ഓഫീസര്‍ക്ക് ചീഫ് ഓഫ് ആര്‍മി സ്റ്റാഫ്‌സ് കമന്റേഷന്‍ (സിഒഎഎസ്) പുരസ്‌കാരം നല്‍കിയതായി വാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ട് സൈനിക വക്താവ് കേണല്‍ അമന്‍ ആനന്ദ് പറഞ്ഞു. ദീര്‍ഘകാലമായി ഈ ഉദ്യോഗസ്ഥന്‍ നടത്തിയ സേവനത്തെയാണ് സുസ്ഥിരമായ പ്രവര്‍ത്തനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

ജീപ്പ് സംഭവുമായി ബന്ധപ്പെട്ടാണോ പുരസ്‌കാരം നല്‍കിയത് എന്ന ചോദ്യത്തിന് ‘അദ്ദേഹത്തിന്റെ സുസ്ഥിരമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം എന്ന് ഞാന്‍ ആവര്‍ത്തിക്കുന്നു,’ എന്നാണ് കോണല്‍ ആനന്ദ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞത്. ഉദ്യോഗസ്ഥന് പുരസ്‌കാരം നല്‍കുമ്പോള്‍ ‘ഉദ്യോഗസ്ഥന്റെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളും അന്വേഷണ കോടതിയില്‍ നിന്നും വരാവുന്ന മൊത്തം സൂചകങ്ങളുമെല്ലാം കൃത്യമായി പരിഗണിച്ചുവെന്ന്’ സൈനിക വൃത്തങ്ങള്‍ പറയുന്നു.

ഒരു മനുഷ്യനെ ജീപ്പിന് മുന്നില്‍ കെട്ടിവച്ച് ഗ്രാമങ്ങള്‍ തോറും പ്രദക്ഷിണം ചെയ്യുന്ന ദൃശ്യം പ്രചരിച്ചതോടെ സൈന്യം വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഏപ്രില്‍ 14ന് ദൃശ്യം പുറത്തുവന്നതിന്റെ പിറ്റെ ദിവസം സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കരസേന ഉത്തരവിട്ടിരുന്നു. ‘കല്ലെറിയുന്നവരുടെ അനുഭവം ഇതായിരിക്കും,’ എന്ന പ്രഖ്യാപനം ദൃശ്യത്തിന്റെ പശ്ചാത്തലമായി കേട്ടിരുന്നു. ‘അടിച്ചമര്‍ത്തുന്നവരില്‍ നിന്നും പ്രതീക്ഷിക്കാവുന്ന നടപടി’ എന്ന് പ്രതിഷേധക്കാര്‍ വിശേഷിപ്പിച്ച ഈ സംഭവത്തെ തുടര്‍ന്ന് കാശ്മീരിലെങ്ങും വന്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. സൈന്യവും ജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാവാനും ഈ സംഭവം കാരണമായി.

അസമില്‍ നിന്നുള്ള മേജര്‍ ലീതുല്‍ ഗൊഗോയ് ഉത്തരവിട്ട ഈ നീക്കത്തെ സര്‍ക്കാരും സൈന്യവും ന്യായീകരിച്ചിരുന്നു. കല്ലെറിയുന്നവരില്‍ നിന്നും സ്വയം സംരക്ഷിക്കാന്‍ സേനകള്‍ക്ക് കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്ന് സൈനിക മേധാവികള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ബുര്‍ഹാന്‍ വാനിയെ കൊന്നതിന് ശേഷം താഴ്‌വരയില്‍ നടക്കുന്ന ഏറ്റവും രൂക്ഷവും സാധാരണവുമായ പ്രതിഷേധ രൂപമാണ് കല്ലെറിയല്‍.
ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ നല്ല കാര്യമാണ് ചെയ്തതെന്നും ഒരു മോശം സാഹചര്യം ഒഴിവാക്കിയെന്നും പറഞ്ഞുകൊണ്ട് അറ്റോര്‍ണി ജനറല്‍ മുഗള്‍ റോത്തഗിയും സംഭവത്തെ ന്യായീകരിച്ചിരുന്നു. വോട്ടെടുപ്പ് കേന്ദ്രത്തിന് ചുറ്റും കല്ലെറിയുന്നതിനായി നൂറകണക്കിന് ആളുകള്‍ കൂടി നില്‍ക്കുകയായിരുന്നുവെന്നും അവിടേക്ക് മേജറെ വിളിച്ചു വരുത്തുകയായിരുന്നുവെന്നും റോത്തഗി വിശദീകരിച്ചു. വോട്ടെടുപ്പ് സമാധാനപരമായി നടത്തേണ്ടത് ജനാധിപത്യത്തിന്റെ ആവശ്യമാണെന്നും അതിനായാണ് പട്ടാള ഉദ്യോഗസ്ഥന്‍ ഇത്തരം ഒരു നടപടി സ്വീകരിച്ചത് എന്നുമാണ് ന്യായീകരണം. മേജര്‍ ഗൊഗോയിക്ക് പുരസ്‌കാരം നല്‍കിയത് സൈനികരുടെ മനോവീര്യം ഉയര്‍ത്തുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പ്രതികരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍