UPDATES

മക്ക ക്രെയിന്‍ അപകടം; മരിച്ച ഇന്ത്യക്കാരുടെ എണ്ണം 11 ആയി

ടീം അഴിമുഖം 

കഴിഞ്ഞ വെള്ളിയാഴ്ച മക്കയിലെ ഗ്രാന്‍ഡ് മോസ്‌കിലുണ്ടായ ക്രെയിന്‍ അപകടത്തില്‍ ഒമ്പത് ഇന്ത്യക്കാര്‍ കൂടി മരിച്ചതായി വിദേശകാര്യമന്ത്രാലയത്തിന്റെ സ്ഥിരീകരണം. മൊത്തം 11 ഇന്ത്യക്കാര്‍ ഇതോടെ 107 പേര്‍ക്ക് ജീവഹാനി സംഭവിച്ച അപകടത്തില്‍ മരിച്ച ഇന്ത്യക്കാരുടെ എണ്ണം 11 ആയി. 11 ഓളം ഇന്ത്യക്കാര്‍ ചികിത്സയിലുണ്ടെന്നും അറിയുന്നു.

അതേസമയം അപകത്തെ സംബന്ധിച്ച് സൗദി സര്‍ക്കാര്‍ അന്വേഷണം തുടങ്ങി. മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ ഫെയ്‌സലാണ് അന്വേഷണം പ്രഖ്യാപിച്ചത്. കനത്ത കാറ്റും മഴയുമാണ് അപകടത്തിനുകാരണമെന്ന് പ്രതിരോധമന്ത്രാലയത്തിലെ ജനറല്‍ സുലൈമാന്‍ അല്‍അമര്‍ പറഞ്ഞു. ഹജ്ജ് തീര്‍ഥാടനം മുടക്കംകൂടാതെ മുന്നോട്ടുപോകുമെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍