UPDATES

എഡിറ്റര്‍

മിസ്റ്റര്‍ ട്രംപ് നിങ്ങള്‍ക്ക് മാന്യതയുണ്ടോ?

Avatar

ഇതൊരു പ്രതാപിയുടെ പതനത്തിന്റെ കഥയാണ്. സ്ഥലം: യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക. സമയം: 1954 ലെ വസന്തകാലം. ജോ മക്കാര്‍ത്തി എന്ന ജനസമ്മത നേതാവിന് എല്ലാം നഷ്ടപ്പെട്ടത് ആ വസന്ത കാലത്താണ്. അതും ഒരൊറ്റ വാചകത്തിന്റെ പേരില്‍. 

ജനസമ്മതി തലയ്ക്ക് പിടിച്ച നേതാവിന് ആരെയും കരിവാരി തേക്കാന്‍ യാതൊരു മടിയും ഉണ്ടായിരുന്നില്ല. ജനം കൂടെ ഉണ്ടെങ്കില്‍ എന്തും പറയാം ചെയ്യാം എന്ന ധാര്‍ഷ്ട്യമായിരുന്നു മക്കാര്‍ത്തിക്ക്. 

യുഎസ് സൈന്യത്തില്‍ കമ്മ്യുണിസ്റ്റ് ചാരനുണ്ട് എന്ന വാര്‍ത്ത പ്രചരിച്ച കാലഘട്ടം. സൈന്യത്തിന് ഉപദേശം നല്‍കിയിരുന്ന ജോസഫ് വെല്‍ഷ് കമ്പനിയിലെ യുവ അഭിഭാഷകന് കമ്മ്യുണിസ്റ്റ് ചായ്‌വ് ഉണ്ടെന്ന പ്രസ്താവന മക്കാര്‍ത്തിയുടെ ജീവിതം തന്നെ ഇല്ലാതാക്കി. തല കുനിച്ചിരുന്ന യുവ അഭിഭാഷകന്‍ അല്‍പ സമയത്തിന് ശേഷം മക്കാര്‍ത്തിയുടെ നേരെ ചീറി; ‘നിങ്ങള്‍ക്ക് മാന്യതയുണ്ടോ സര്‍? മാന്യതയുടെ ഒരു തരുമ്പെങ്കിലും നിങ്ങളില്‍ അവശേഷിക്കുന്നുണ്ടോ? ടിവിയില്‍ ഇത് കണ്ടുകൊണ്ടിരുന്ന ദശലക്ഷം അമേരിക്കക്കാര്‍ ആശ്ചര്യപ്പെട്ടു. മക്കാര്‍ത്തി ഇതില്‍നിന്ന് ഒരിക്കലും മോചിതനായില്ല.

മക്കാര്‍ത്തിക്ക് സമാനമായി ഡൊണാള്‍ഡ് ട്രംപ് എന്ന റിപ്പബ്ലിക്കന്‍ നേതാവ് ഒന്നിനേയും കൂസാതെ മുന്നോട്ട് പോകുകയാണെങ്കിലും കഴിഞ്ഞ ദിവസം മേല്‍പ്പറഞ്ഞ അഭിഭാഷകന് സമാനമായി ഒരു പിതാവ് ട്രംപിന് നേരെ ക്ഷോഭിക്കുകയുണ്ടായി.

ഇറാഖ് യുദ്ധത്തില്‍ കൊല്ലപ്പെട്ട യുഎസ് സൈനികന്‍ ഹുമയൂണ്‍ ഖാന്റെ പിതാവ് ഖിസര്‍ ഖാനാണ് കഴിഞ്ഞ ദിവസം ട്രംപിനെതിരെ ആഞ്ഞടിച്ചത്. ‘ട്രംപ് നിങ്ങള്‍ അമേരിക്കയിലെ ജനങ്ങളോട് നിങ്ങളെ വിശ്വസിക്കാനാണ് പറയുന്നത്. നിങ്ങള്‍ അമേരിക്കന്‍ ഭരണഘടന വായിച്ചട്ടുണ്ടോ? ഇല്ലങ്കില്‍ ഞാന്‍ സന്തോഷത്തോടെ എന്റേത് നിങ്ങള്‍ക്ക് തരാം. സ്വാതന്ത്ര്യം, നിയമപരിരക്ഷണം എന്ന വാക്കുകള്‍ ഇതിലുണ്ട്. താങ്കള്‍ അത് നോക്കി വായിച്ചു പഠിക്കണം. താങ്കള്‍ ആര്‍ലിംഗ്ടന്‍ സെമിത്തേരിയില്‍ പോയിട്ടുണ്ടോ? അമേരിക്കയെ പ്രതിരോധിച്ച വീര ജവാന്മാരെ അടക്കം ചെയ്ത കല്ലറകള്‍ താങ്കള്‍ സന്ദര്‍ശിക്കണം. അവിടെ നിങ്ങള്‍ എല്ലാ വിശ്വാസങ്ങളെയും, വിഭാഗങ്ങളെയും കാണും. താങ്കള്‍ ഒന്നും തന്നെ ഇതുവരെ പരിത്യജിച്ചിട്ടില്ലല്ലോ’. 

ഈ പിതാവിന്റെ രോഷം ട്രംപിനെ വിവാദച്ചുഴിയില്‍ അകപ്പെടുത്തിയിരിക്കുകയാണ്. മക്കാര്‍ത്തി വീണത് പോലെ ട്രംപ് വീഴുമോ?

http://goo.gl/jOnsq3 

 

 

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍