UPDATES

മാള അരവിന്ദന്‍ അന്തരിച്ചു

അഴിമുഖം പ്രതിനിധി

പ്രശസ്ത നടന്‍ മാള അരവിന്ദന്‍ അന്തരിച്ചു. 76 വയസായിരുന്നു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. ഹൃദയാഘതം ഉണ്ടായതിനെ തുടര്‍ന്ന് കുറച്ചുദിവസങ്ങളിലായി ചികിത്സയിലായിരുന്നു.

മലയാള സിനിമയില്‍ നാലുപതിറ്റാണ്ടുകളായി നിറഞ്ഞു നിന്ന നടനായിരുന്നു മാള. അഞ്ഞൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സിന്ദൂരമാണ് ആദ്യ സിനിമ. ലാല്‍ബഹദൂര്‍ ശാസ്ത്രിയാണ് അവസാനമായി അഭിനയിച്ച സിനിമ.

തബലിസ്റ്റ് ആയാണ് മാള തന്റെ കലാജീവിതം ആരംഭിക്കുന്നത്. പിിന്നീട് നാടകത്തിന്റെ ലോകത്തേക്ക് എത്തി. സൂര്യസോമയുടെ നിധി എന്ന നാടകത്തിലൂടെ മികച്ച നടനുള്ള അവാര്‍ഡ് മാള കരസ്ഥമാക്കി.

സിനിമയില്‍ ഹാസ്യവേഷങ്ങളിലാണ് മാള തിളങ്ങിയതെങ്കിലും മികച്ചൊരു സ്വഭാവനടന്‍ എന്ന പേരും മാള സ്വന്തമാക്കിയിരുന്നു.ലോഹിതദാസ് സംവിധാനം ചെയ്ത ഭൂതക്കണ്ണാടി മാളയുടെ മികച്ച വേഷങ്ങളില്‍ ഒന്നാണ്. സിനിമയിലെ നാലു തലമുറകള്‍ക്കൊപ്പം അഭിനയിച്ച നടന്‍കൂടിയായിരുന്നു മാള.

പപ്പു-മാള-ജഗതി ത്രയങ്ങള്‍ ഒരുകാലത്ത് മലയാള സിനിമയിലെ അഭിവാജ്യഘടകങ്ങളായിരുന്നു. ഇവര്‍ ടൈറ്റില്‍ റോളുകളിലെത്തിയ ഒരു സിനിമ തന്നെ ഇറങ്ങിയിട്ടുണ്ട്.

താറാവ്,തകിലുകൊട്ടാമ്പുറം,ലൂസ് ലൂസ് അരപ്പിരി ലൂസ്, മിമിക്‌സ് പരേഡ്, കന്മദം,ജോക്കര്‍,പൂച്ചക്കൊരു മൂക്കുത്തി,മധുരനൊമ്പരക്കാറ്റ്, മീശമാധവന്‍, സന്ദേശം തുടങ്ങിയ സിനിമകളില്‍ ഏറെ ശ്രദ്ധേയമായ വേഷങ്ങളാണ് മാള അവതരിപ്പിച്ചത്.

2010 ല്‍ വിനയന്‍ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന സിനിമയില്‍ അഭിനയിച്ചതിന് അമ്മ സംഘടനയുടെ അപ്രഖ്യാപിത വിലക്കിനും മാള അരവിന്ദന്‍ വിധേയനാകേണ്ടി വന്നിരുന്നു. വിനയനൊപ്പം സഹകരിച്ചതിനായിരുന്നു ഈ നടപടി.

ഗീതയാണ് ഭാര്യ, രണ്ടുമക്കള്‍; മുത്തു, കല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍