UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മലാപ്പറമ്പ് സ്‌കൂള്‍ നിലനിര്‍ത്തും: വിദ്യാഭ്യാസ മന്ത്രി

അഴിമുഖം പ്രതിനിധി

മലാപ്പറമ്പ് എയുപി സ്‌കൂള്‍ പൂട്ടണമെന്ന ഹൈക്കോടതി വിധി നടപ്പിലാക്കാന്‍ നാട്ടുകാരുടെ പ്രതിഷേധം മൂലം എഇഒയ്ക്ക് ഇന്നും കഴിഞ്ഞില്ല. എന്നാല്‍ സ്‌കൂള്‍ നിലനിര്‍ത്താന്‍ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ സി രവീന്ദ്രനാഥ് പറഞ്ഞു.

സ്‌കൂള്‍ ഈ മാസം 27-ന് മുമ്പ് പൂട്ടണമെന്നാണ് ഹൈക്കോടതി വിധി. ഈ വിധിക്കെതിരെ അപ്പീല്‍ നല്‍കുന്ന കാര്യം മുഖ്യമന്ത്രി, നിയമമന്ത്രി എന്നിവരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് അറിയിച്ചു.

സ്‌കൂള്‍ പൂട്ടാന്‍ നേരത്തേയും എ ഇ ഒ കെ എസ് കുസുമം ശ്രമിച്ചിരുന്നു. എന്നാല്‍ അവരെ സ്‌കൂള്‍ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് അവര്‍ നാട്ടുകാര്‍ തടഞ്ഞതു കാരണം ഉത്തരവ് നടപ്പിലാക്കാന്‍ സാധിച്ചില്ലെന്ന് പറഞ്ഞ് ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സ്‌കൂള്‍ പൊളിക്കാന്‍ മുന്‍ മാനേജരാണ് ഹൈക്കോടതിയില്‍ നിന്ന് വിധി സമ്പാദിച്ചത്.

2014-ല്‍ മാനേജ്‌മെന്റ് സ്‌കൂള്‍ അര്‍ദ്ധ രാത്രി പൊളിച്ചുവെങ്കിലും നാട്ടുകാര്‍ സംഘടിച്ച് ജനകീയ കമ്മിറ്റി സ്‌കൂള്‍ പുനര്‍നിര്‍മ്മിക്കുകയായിരുന്നു. സ്‌കൂള്‍ പൂട്ടാന്‍ വീണ്ടും ശ്രമമുണ്ടായതിനെ തുടര്‍ന്ന് സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ഒരു മാസത്തോളമായി സ്‌കൂളിന്റെ കവാടത്തില്‍ സമരം നടത്തി വരികയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍