UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിരഞ്ജന്റെ മരണത്തെ മോശമായി ചിത്രീകരിച്ചു, യുവാവ് രാജ്യദ്രോഹത്തിന് അറസ്റ്റില്‍

അഴിമുഖം പ്രതിനിധി

പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളിയായ ലെഫ്റ്റന്റ് കേണല്‍ ഇകെ നിരഞ്ജനെ മോശമായി ചിത്രീകരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവാവിനെ പൊലീസ് രാജ്യദ്രോഹത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തു. മലപ്പുറം കോഡൂര്‍ സ്വദേശിയായ അന്‍വര്‍ സാദിക്കാണ് ഇന്ന് പുലര്‍ച്ചെ അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ ഐപിസി സെക്ഷന്‍ 124എ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

മാധ്യമം പത്രത്തിലെ മാധ്യമപ്രവര്‍ത്തകന്‍ എന്നാണ് ഇയാള്‍ അനു അന്‍വര്‍ എന്ന പേരില്‍ ആരംഭിച്ചിട്ടുള്ള ഫേസ്ബുക്ക് അക്കൗണ്ടില്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് ഇയാള്‍ മാധ്യമത്തില്‍ പ്രവര്‍ത്തിക്കുന്ന ആളല്ലെന്ന് ചൂണ്ടിക്കാണിച്ച് മാനേജ്‌മെന്റ് പൊലീസില്‍ കേസ് നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ചേവായൂര്‍ പൊലീസ് ഇയാളെ അറസ്റ്റു ചെയ്തത്.

റേഷന്‍ കടയിലെ സെയില്‍സ്മാനാണ് അറസ്റ്റിലായ അന്‍വറെന്ന് പൊലീസ് പറയുന്നു. മാധ്യമം പത്രവുമായി യാതൊരു ബന്ധവുമില്ല. പ്രൊഫൈലിന് വിശ്വസനീയത നല്‍കാനാണ് ഇയാള്‍ പത്രത്തില്‍ ജോലി ചെയ്യുന്നുവെന്ന് രേഖപ്പെടുത്തിയത്. പ്രശ്‌നമാകും എന്നത് തിരിച്ചറിയാതെയാണ് ഇയാള്‍ നിരഞ്ജനെ മോശമാക്കി പോസ്റ്റിട്ടതെന്നും പൊലീസും പറയുന്നു.

അതേസമയം നിരഞ്ജന്റെ മൃതദേഹം ഇന്ന് പാലക്കാട് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ പാലക്കാട്ടെ എളമ്പുലാശേരിയില്‍ സംസ്‌കരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍