UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൊണ്ടോട്ടി എഎംഎല്‍പിഎസ് പൂട്ടി ; നാളെ കോഴിക്കോട് പാലാട്ട് സ്കൂളും

അഴിമുഖം പ്രതിനിധി 

മലപ്പുറം കൊണ്ടോട്ടി മാങ്ങാട്ടുമുറി എഎംഎല്‍പി സ്‌കൂള്‍ വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ അടച്ചു പൂട്ടി. രാവിലെ സ്‌കൂളിലെത്തിയ എഇഒ ആഷിഷ് പുളിക്കലിന്‌റെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥര്‍ സ്‌കൂള്‍ പൂട്ടാനെത്തിയത്. പ്രധാന ഓഫീസിന്റെ പൂട്ട് പൊളിച്ച് ഉള്ളില്‍ കടന്ന ഉദ്യോഗസ്ഥര്‍ രേഖകള്‍ എടുത്ത ശേഷം ഓഫീസ് പൂട്ടി സീല്‍ ചെയ്യുകയും ചെയ്തു. ഉദ്യോഗസ്ഥരെ തടഞ്ഞ എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.മെയ് 29ന് മങ്ങാട്ടുമുറി സ്‌കൂള്‍ അടച്ചുപൂട്ടാന്‍ എഇഒയും മറ്റുദ്യോഗസ്ഥരും എത്തിയെങ്കിലും നാട്ടുകാരും പിടിഎയും അധ്യാപക സംഘടനകളും നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് അവര്‍ മടങ്ങിപ്പോയിരുന്നു.

കോഴിക്കോട് പാലാട്ട് സ്കൂളും പൂട്ടല്‍ ഭീഷണിയിലേക്ക്. മേയ് 31ന് ആണ് ഡിപിഐ ഈ ഉത്തരവില്‍ ഒപ്പ് വച്ചത് എന്നും മുന്‍ സര്‍ക്കാര്‍ ഇതില്‍ ആവശ്യമായ നടപടി സ്വീകരിക്കാതിരുന്നതാണ് പ്രശ്നം വഷളാക്കിയത് എന്ന് കോഴിക്കോട് എഇഒ കുസുമം വ്യക്തമാക്കി. നാളെ സ്കൂള്‍ പൂട്ടിയില്ലെങ്കില്‍ കോടതി അലക്ഷ്യ-നടപടി ഉണ്ടാകും എന്നും അവര്‍ സൂചിപ്പിച്ചു. വിദ്യാര്‍ഥികളെ ബാധിക്കുന്നതായതിനാല്‍ സ്കൂള്‍ രക്ഷിക്കണം എന്നാണ് വ്യക്തിപരമായ ആഗ്രഹം എന്നും എന്നാല്‍ കോടതി വിധി നടപ്പിലാക്കാന്‍ താന്‍ ബാധ്യസ്ഥയാണ് എന്നും അവര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.  

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍