UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിനോട് മാപ്പ് പറഞ്ഞ് മലയാള മനോരമ; പത്രത്തിനെതിരായ കേസുകള്‍ പിന്‍വലിക്കുന്നു

മധ്യസ്ഥ ചര്‍ച്ചയെ തുടര്‍ന്നാണ് മനോരമ മാപ്പ് പറഞ്ഞത്N

ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിനെതിരെ വാര്‍ത്ത നല്‍കിയതില്‍ മലയാള മനോരമയുടെ ക്ഷമാപണം. ഇന്ന് പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയിലൂടെയാണ് മനോരമ വിവാദ ലോട്ടറി വ്യവസായിക്കെതിരെ നല്‍കിയ വാര്‍ത്തകളുമായി ബന്ധപ്പെട്ട് നിരുപാധികം ഖേദിക്കുന്നതായി പത്രം അറിയിച്ചത്. സാന്റിയാഗോ മാര്‍ട്ടിന്‍ മനോരമയ്‌ക്കെതിരെ നല്‍കിയ കേസുകള്‍ പിന്‍വിലിപ്പിക്കുന്നതിന്റെ ഭാഗമാണ് നടപടി.

മുന്‍ ജസ്റ്റീസ് കുര്യന്‍ ജോസഫിന്റെ മധ്യസ്ഥതയില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയെ തുടര്‍ന്നാണ് കേസുകള്‍ പിന്‍വലിക്കാനും മനോരമ പത്രവും ഓണ്‍ലൈനും നല്‍കിയ സാന്റിയാഗോ മാര്‍ട്ടീനെതിരായ വാര്‍ത്തകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സിക്കിം ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നത്.

മാര്‍ട്ടിനെയും അദ്ദേഹത്തിന്റെ ലോട്ടറി ബിസിനസിനെയും സംബന്ധിച്ചു മലയാള മനോരമ ദിനപത്രത്തിലും ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളിലും വന്ന വാര്‍ത്തകള്‍ ഒന്നും തന്നെ അദ്ദേഹത്തെ വ്യക്തിപരമായോ അദ്ദേഹത്തിന്റെ ബിസിനസ്സ് സ്ഥാപനങ്ങളെയോ അപകീര്‍ത്തിപെടുത്താനോ കളങ്കപ്പെടുത്താനോ ഉദ്ദേശിച്ചിട്ടുള്ളതായിരുന്നില്ലെന്ന് മനോരമ തുറന്ന മനസ്സോടെ വിശദീകരിച്ചുവെന്ന് പത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

സാന്റിയാഗോ മാര്‍ട്ടിനെ പറ്റി ലോട്ടറി രാജാവ്, ലോട്ടറി മാഫിയ, കൊളളക്കാരന്‍ തുടങ്ങിയ പദങ്ങള്‍ എഴുതാന്‍ ഇടയായതില്‍ മനേജ്‌മെന്റ് നിര്‍വ്യാജം ഖേദിക്കുന്നതായി മനോരമ പത്രവും ഓണ്‍ലൈനിലും പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇത്തരം റിപ്പോര്‍ട്ടുകളും പദപ്രയോഗങ്ങളും അദ്ദേഹത്തിന്റെ ബിസിനസ്സിനും കളങ്കം നേരിട്ടതായ പ്രതീതിയുണ്ടായതിനും ഖേദം രേഖപ്പെടുത്തുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്താക്കി. ഭാവിയില്‍ മാര്‍ട്ടിനുമായോ അദ്ദേഹത്തിന്റെ സ്ഥാപനങ്ങളുമായോ ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കേണ്ടിവന്നാല്‍ അവ പത്രധര്‍മ്മത്തോടും ധാര്‍മ്മിക മൂല്യങ്ങളും നീതി പുലര്‍ത്തിതന്നെയാവുമെന്നും മധ്യസ്ഥ ചര്‍ച്ചകളില്‍ മനോരമ വ്യക്തമാക്കി. ഈ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് കേസുകള്‍ പിന്‍വലിക്കാന്‍ ധാരണയായത്.

കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്താണ് സാന്റിയാഗോ മാര്‍ട്ടിനെതിരെ വിവിധ റിപ്പോര്‍ട്ടുകള്‍ മനോരമ പ്രസിദ്ധീകരിച്ചത്. സിപിഎം നേതൃത്വത്തില്‍ ചിലരുമായി സാന്റിയാഗോ മാര്‍ട്ടിനുമായി ബന്ധമുണ്ടായിരുന്നുവെന്നും ആരോപണമുണ്ടായിരുന്നു. ദേശാഭിമാനി പത്രത്തിന് വേണ്ടി രണ്ട് കോടി രൂപ സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്ന് കൈപ്പറ്റിയത് നേരത്തെ വലിയ വിവാദമായിരുന്നു.

Read More: ശവമടക്കണമെങ്കിൽ സെമിത്തേരിക്ക് മതിൽ വേണം; കെട്ടാനനുവദിക്കില്ലെന്ന് ബിജെപി; മരിച്ച് 5 ദിവസം പിന്നിട്ടിട്ടും ദളിത് ക്രൈസ്തവ സ്ത്രീയുടെ മൃതദേഹം മോർച്ചറിയിൽ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍