UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചലച്ചിത്ര നടന്‍ ജിഷ്ണു അന്തരിച്ചു

അഴിമുഖം പ്രതിനിധി

ചലച്ചിത്ര നടന്‍ ജിഷ്ണു രാഘവന്‍ (35) അന്തരിച്ചു. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 8.15ന് ആയിരുന്നു മരണം. പ്രശസ്ത ചലച്ചിത്രനടന്‍ രാഘവന്റെ മകനാണ്.

ബാലതാരമായി കിളിപ്പാട്ട് എന്ന ചിത്രത്തിലൂടെയാണ് ജിഷ്ണു മലയാള സിനിമാ ലോകത്തേക്കെത്തിയത്. നായകവേഷത്തില്‍ എത്തുന്നത് കമല്‍ ചിത്രമായ നമ്മളിലും. തുടര്‍ന്ന് ചൂണ്ട, നേരറിയാന്‍ സി ബി ഐ, പൗരന്‍, പറയാം, ചക്കരമുത്ത്, ചന്ദ്രനിലേക്കുള്ള വഴി, യുഗപുരുഷന്‍, നിദ്ര, ഓര്‍ഡിനറി, ഉസ്താദ് ഹോട്ടല്‍, ബാങ്കിംഗ് അവേഴ്‌സ് 10 ടു 4, റബേക്ക ഉതുപ്പ് കിഴക്കേമല, ഞാന്‍, ട്രാഫിക്(ഹിന്ദി) തുടങ്ങി 21 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു. ട്രാഫിക്കിലാണ് അവസാനമായി അഭിനയിച്ചത്. രോഗത്തില്‍ നിന്നും മുക്തനായി വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുമെന്ന ശുഭാപ്തിവിശ്വാസം ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ജിഷ്ണു ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. ആ തിരിച്ചുവരവിനായി എല്ലാവരും കാത്തിരിക്കവയൊണ് അപ്രതീക്ഷിതമായി ജിഷ്ണു യാത്രയായയത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍