UPDATES

സിനിമ

നടി ശരണ്യ മോഹന്‍ വിവാഹിതയായി

അഴിമുഖം പ്രതിനിധി

മലയാളത്തിലും തമിഴിലും സാന്നിധ്യമറിയിച്ച യുവനായിക ശരണ്യാ മോഹന്‍ വിവാഹിതയായി. ആലപ്പുഴ കൊറ്റംകുളങ്ങര ക്ഷേത്രത്തില്‍ വച്ച് ഇന്ന് രാവിലെ ഡോക്ടര്‍ അരവിന്ദ് കൃഷ്ണനാണ് ശരണ്യമോഹന്റെ കഴുത്തില്‍ താലിചാര്‍ത്തിയത്. വര്‍ക്കല ദന്തല്‍ കോളജ് അധ്യാപകനാണ് അരവിന്ദ് കൃഷ്ണന്‍. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയാണ്.

ബാലതാരമായാണ് ശരണ്യ സിനിമയില്‍ എത്തുന്നത്. പിന്നീട് സഹനടിയിലൂടെ നായികാ നിരയിലെത്തുകയായിരുന്നു. മലയാളത്തിനൊപ്പം തമിഴിലും തെലുങ്കിലും തിളങ്ങാന്‍ ശരണ്യക്കായി. ധനുഷും നയന്‍താരയും പ്രധാനവേഷത്തിലെത്തിയ ‘യാരെടീ നീ മോഹിനി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള വിജയ് ടി.വി. അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. വെണ്ണില കബഡികൂട്ടം എന്ന ചിത്രവും തമിഴില്‍ ശരണ്യക്ക് നിറയെ ആരധകരെ നേടിക്കൊടുത്തിരുന്നു. കുറച്ചു കാലമായി സിനിമയില്‍ നിന്ന് വിട്ട് നൃത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു. ആലപ്പുഴയില്‍ സ്വന്തമായി ഒരു നൃത്തവിദ്യാലയം നടത്തിവരികയാണ് ശരണ്യയിപ്പോള്‍. നര്‍ത്തകരായ മോഹനന്റെയും കലാമണ്ഡലം ദേവിയുടെയും മകളാണ് ശരണ്യ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍