UPDATES

സിനിമ

സിനിമയും ക്രമസമാധാനവും; ഒരു പൊലീസ് അവലോകനം സിനിമാ നിരൂപണം; സെന്‍സും സെന്‍സിബിലിറ്റിയും സെന്‍സിറ്റീവിറ്റിയുമുള്ള സെന്‍ കുമാര്‍ സാര്‍ വക

Avatar

 അല്‍ഫോന്‍സ് പുത്രനും കൂട്ടരുമൊക്കെ പണി തുടങ്ങുന്നതിനും ഒത്തിരിക്കാലം മുമ്പ് ഇപ്പോള്‍ വലിയ പണിയൊന്നുമില്ലാത്ത ഫാസില്‍ ഒരു സിനിമ ചെയ്തിരുന്നു, എന്റെ സൂര്യപുത്രിക്ക് എന്നായിരുന്നു പേര്. 1991 ല്‍ പുറത്തിറങ്ങിയ ആ ചിത്രത്തെ അന്നാരും ന്യൂജനറേഷന്‍ സിനിമ എന്നു വിളിച്ചില്ലെങ്കിലും അതൊരു മതിലുചാടിപ്പടം ആയാണ് വിലയിരുത്തപ്പെട്ടത്. ആണ്‍പിള്ളേര്‍ക്ക് എന്തു തലകുത്തിമറിയലും നടത്താവുന്ന സിനിമയില്‍ ഒരു കോളേജ് കുമാരിയും അവളുടെ കൂട്ടുകാരികളും ചേര്‍ന്ന് നടത്തിയ തല്ലുകൊള്ളിത്തരങ്ങള്‍ ചില്ലറയല്ലായിരുന്നു. കള്ളു കുടി, സിഗരറ്റ് വലി, പാതിരാത്രിക്ക് റോഡിലിറങ്ങി പാട്ട്, ഡാന്‍സ്, പോരാത്തതിന് മാന്യന്മാരായ ആണുങ്ങളുടെ നെഞ്ചത്ത് കേറ്റം, ഭീഷണി…ഹോ…പെണ്‍പിള്ളേര്‍ക്ക് ഇത്ര തന്റേടമോ? ഈ സിനിമ കണ്ട മൂന്നു പെണ്‍കുട്ടികള്‍ ഒരു ദിവസം വീടും കോളേജുമൊക്കെ ഉപേക്ഷിച്ച് പുറപ്പെട്ടുപോയതായും കേട്ടിട്ടുണ്ട്. പിന്നെ ഗോവയിലോ മറ്റോ വച്ചാണേ്രത ആ ‘കുരുത്തംകെട്ടതുങ്ങളെ’ കണ്ടെത്തിയത്. മൂന്നേ പോയുള്ളല്ലോ. ഇന്നെങ്ങാനുമായിരുന്നു ആ സിനിമ റിലീസ് ചെയ്തിരുന്നതെങ്കിലോ??? സെന്‍കുമാര്‍ സാറിന്റെ പൊലീസിന് വീട്ടില്‍ കിടന്നുറങ്ങാന്‍ പറ്റുമായിരുന്നോ? ആശ്വസിക്കാന്‍ വരട്ടെ, അംബുജാക്ഷന് ഉറപ്പുണ്ട്, ആ സിനിമ ഇന്നും നമ്മുടെ യുവത്വത്തില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. കുറച്ചുനാളുകള്‍ക്ക് മുമ്പ് കോന്നിയില്‍ നിന്ന് മൂന്നുപെണ്‍കുട്ടികള്‍ വീടുവിട്ടിറങ്ങിയതിനു പിന്നിലും വില്ലന്‍ ആ സിനിമ തന്നെയാകണം. ഡി ജി പി സാര്‍… നോട്ട് ദിസ് പോയിന്റ്.

മീശമാധവന്‍ കണ്ടിട്ട് കക്കാന്‍ കയറിവരെയും ദൃശ്യം കണ്ട് സ്വന്തം തന്തയെ കൊന്നവരെയും കുറിച്ച് അംബുജാക്ഷന് അറിയാം. പ്രേമം കണ്ടിട്ട് ചെയ്തു കൂട്ടിയതൊക്കെ ദേ..ഇപ്പോഴും കണ്ടുകൊണ്ടിരിക്കുകയാണ്… ജോര്‍ജുമാര്‍ മാത്രമല്ല കേട്ടോ, രായമാണിക്യന്‍മാരും ഷാജി പാപ്പന്മാരുമൊക്കെ നല്ല കളര്‍ മുണ്ടും കുത്തി ഓണം ആഘോഷിക്കുന്നുണ്ട്. കുറെ നാളുകള്‍ക്ക് മുമ്പ് പൂവള്ളി ഇന്ദൂചൂഢന്‍ ഉടുത്തു നടന്നിരുന്ന പ്രത്യേകതരമൊരു മുണ്ടുണ്ടായിരുന്നു. നരസിംഹം മുണ്ടെന്ന പേരിലാണ് അത് വിപണയില്‍ പ്രചരിച്ചത്. ഭയങ്കര വില്‍പ്പനയായിരുന്നു! വഴീക്കാണുന്നവരെല്ലാവരും ഇന്ദുചൂഢന്മാരായിരുന്നു. ഇന്ദുചൂഢന്‍ മാറിയപ്പോള്‍ ജോര്‍ജ് വന്നൂ. ഈ സിനിമാക്കാരെക്കൊണ്ട് തോറ്റുപോകത്തെയുള്ളൂ. ഇവനൊക്കെ കാട്ടിക്കൂട്ടുന്നതിന് കിടന്നുറങ്ങാന്‍ പറ്റാത്തത് പാവം പൊലീസുകാരണല്ലോ. സെന്‍സും സെന്‍സിബിലിറ്റിയും സെന്‍സിറ്റീവിറ്റിയും ഒക്കെയുള്ള സെന്‍ കുമാര്‍ സാര്‍ ന്യൂജന്‍ സിനിമകള്‍ നമ്മുടെ പിള്ളേരെ വഴിതെറ്റിക്കുന്നുവെന്ന് പറയുന്നതില്‍ തെറ്റു പറയാന്‍ പറ്റില്ല.

കേരള പൊലീസിന്റെ ക്രൈം റെക്കോര്‍ഡുകള്‍ പരിശോധിച്ചാല്‍ ഞെട്ടിപ്പോകും. പ്രമാദമായ പല കേസുകള്‍ക്കും കാരണമായത് സിനിമയാണത്രേ! ചന്ദ്രബോസ് വധക്കേസ്, സൗമ്യ കൊലക്കേസ്, ബാര്‍കോഴ, സോളാര്‍ തട്ടിപ്പ്, എന്നിവയെല്ലാം നടക്കാന്‍ കാരണം സിനിമയാണെന്നതിന് വ്യക്തമായ തെളിവുകളുണ്ട്. കേരളത്തില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ വളര്‍ന്നതു തന്നെ പാവപ്പെട്ട പിള്ളേര് സിനിമ കണ്ട് വഴിതെറ്റിയാണ്. മോഹന്‍ ലാലിനെയും മമ്മൂട്ടിയേയുമൊക്കെ ജീവപര്യന്തത്തിന് വിധിക്കണം. പൊലീസുകാരെ തല്ലാന്‍ പ്രേരിപ്പിച്ച കുറ്റത്തിന് സുരേഷ് ഗോപിയെ നാടുകടത്തണം. പണ്ട് ദാമോദരന്‍ മാഷിനെപ്പോലുള്ളവര്‍ എഴുതിവച്ച സിനിമകള്‍ കണ്ട് നല്ലവരായ രാഷ്ട്രീയക്കാരെ വെല്ലുവിളിക്കാന്‍ കുറെപ്പേര്‍ ഇറങ്ങിയതാണ്. മാവോയിസം പ്രചരിക്കുന്നതിനു പോലും സിനിമയാണ് കാരണമെന്ന് ഐ ബി റിപ്പോര്‍ട്ട് ഉണ്ട്.

നാട് പൂര്‍ണ നാശത്തിന്റെ വക്കിലെത്തിയന്നു കണ്ടപ്പോള്‍ സ്ഥലത്തെ പ്രധാന പ്രശ്‌നക്കാരായ സിനിമാക്കാര്‍ക്ക് ബോധവത്കരണം നടത്തുകയുണ്ടായി. മീശപിരിച്ച യുവത്വം വാളും വടിയുമായി നാട്ടിലെ ക്രമസമാധാന നില തകര്‍ക്കുന്നതിന്റെ കുഴപ്പം പറഞ്ഞു മനസ്സിലാക്കിയപ്പോഴാണ് ഷാജി കൈലാസും രഞ്ജിത്തും കൂടി ഒരു സിനിമയുടെ ഒടുക്കം നായകനെ കൊണ്ട് സമാധാനം പുലരേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഒരു താത്വികാവലോകനം നടത്തി തടി കഴിച്ചിലാക്കിയെടുത്തത്. രഞ്ജിത്ത് പിന്നീട് മാനസാന്തരം വന്ന് കുറച്ച് മഹത്തായ സിനിമകളെടുത്ത് എവിടെയെങ്കിലും ഒതുങ്ങിക്കൂടാന്‍ തീരുമാനിച്ചു. ഷാജി കൈലാസ് ചെയ്ത തെറ്റിന്റെയെല്ലാം പാപം ചുമന്ന് ഇപ്പോള്‍ മോഷത്തിനായി അലയുകയാണ്. പ്രേക്ഷകനെ ഇംഗ്ലീഷില്‍ തെറി പറയാന്‍ പഠിച്ച രഞ്ജി പണിക്കരോ, പേന താഴെവച്ച് ആള്‍ക്കാരെ ചിരിപ്പിക്കാന്‍ ഇറങ്ങി. മറ്റു ചിലര്‍ സത്യന്‍ അന്തിക്കാടാകാന്‍ ശ്രമിച്ച് പരാജയപ്പെട്ട് ഇരുളില്‍ മറഞ്ഞു. വേറെ ചിലര്‍ ദ്വയാര്‍ത്ഥ ഡയലോഗുകളും പഴത്തൊലി-ചാണകക്കുഴി സീനുകളും നിറച്ച് കോമഡി എന്ന പേരില്‍ സിനിമകളിറക്കി കാലം കഴിക്കാന്‍ തീരുമാനിച്ചു. ഏതാണ്ട് സംസ്ഥാനം രക്ഷപ്പെട്ടെന്നു കരുതി ഇരിക്കുകയായിരുന്നു. അപ്പോഴാണ് ന്യൂജന്‍ ഭീകരന്മാര്‍ രംഗത്തിറങ്ങിയത്. പരസ്യമായി തെറി പറയല്‍, ക്ലാസിലിരുന്നുള്ള മദ്യപാനം, സഹപാഠിയെന്നോ ടീച്ചറെന്നോ നോട്ടമില്ലാതെ പ്രണയിക്കുക എന്നുവേണ്ട ചെയ്യരുത് എന്ന് പറയുന്നതെല്ലാം അവന്മാര്‍ ചെയ്യുന്നു. ഫഌറ്റ് വാടകയ്‌ക്കെടുത്ത് കഞ്ചാവും പുകച്ചാണ് ഇവരുടെ സിനിമ ചര്‍ച്ചകള്‍ തന്നെ. ഒരാണിന് രണ്ടു പെണ്ണെന്ന നിലയിലായിരിക്കും ചര്‍ച്ചയ്ക്കിരിക്കുന്നത് തന്നെ. നാടിന്റെ സദാചാരോം സമാധാനോം കപ്പലു കയറിയില്ലെങ്കിലെ അത്ഭുതമുള്ളൂ.

ഇത്രയൊക്കെ ചെയ്തുകൂട്ടിയിട്ടും സിനിമയെ പരസ്യമായി വിചാരണ ചെയ്യാന്‍ ഒരാളും മുന്നോട്ടു വന്നില്ലായെന്നതാണ് അത്ഭുതം. ഒടുവില്‍ ആ തുറന്നു പറച്ചിലിന് സെന്‍ കുമാര്‍ സാര്‍ ധൈര്യപ്പെട്ടു. സാറിന് പണ്ടേ സിനിമയോട് അത്ര വലിയ പ്രതിപദ്യതയൊന്നും ഇല്ലാത്ത കൂട്ടത്തിലാണ്. എന്തിനാണ് സിനിമാക്കാര്‍ക്ക് അവാര്‍ഡ് കൊടുക്കുന്നതെന്ന് പരസ്യമായി ചോദിച്ചിട്ടുള്ള കക്ഷിയാണ്, മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകനാണ് ഓരോരോ കാറ്റഗറിയില്‍ അവാര്‍ഡുകള്‍ നല്‍കേണ്ടതെന്നും സിനിമ കണ്ടില്ലാന്നുവച്ച് ആര്‍ക്കുമൊന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും ഈ സാര്‍ പറഞ്ഞത് ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി ഓടുന്നുണ്ട്. ഒരു ഗുണവുമില്ലാത്ത സിനിമ നാട്ടിലെ അക്രമങ്ങളും വര്‍ദ്ധിപ്പിച്ചാലോ? ആലോചിക്കാനൊന്നുമില്ല, നിരോധിക്കണം. വഴി തെറ്റിക്കാന്‍ സിനിമയില്ലെങ്കില്‍ ബാക്കി കാര്യങ്ങള്‍ പൊലീസ് നോക്കിക്കോളും. അനുകരിക്കാന്‍ നായകന്മാരില്ലെങ്കില്‍ കേരളത്തിലെ അഡള്‍ട്‌സ് മുഴുവന്‍ നന്മനിറഞ്ഞ ശ്രീനിവാസന്‍മാരായിക്കോളും. അല്ലെങ്കിലാണ് പ്രശ്‌നം. ഇന്ന് ഫയര്‍ എഞ്ചിനുമായി വന്ന് വെള്ളം ചീറ്റിച്ചവര്‍ നാളെ ഹെലികോപ്റ്ററില്‍ പറന്നുവന്നു തുരിശു തളിക്കും. 

ഇനി സിനിമ ഉണ്ടാക്കിയേ പറ്റുള്ളുവെങ്കില്‍, ഭക്തകുചേലയും ഭക്തഹനുമാനും രാജാ ഹരിശ്ചന്ദ്രയുമൊക്കെ പോലുള്ള സിനിമകള്‍ ചെയ്യണം. ഭക്തന്മാര്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത കേരളത്തില്‍ ഭക്തിസിനിമകള്‍ സൂപ്പര്‍ ഹിറ്റായി ഓടും. ഏതെങ്കിലുമൊക്കെ വഴിതെറ്റിയവന്മാര്‍ ഉണ്ടെങ്കില്‍ അവരെക്കൂടി ദൈവവഴിയിലേക്ക് കൊണ്ടുവരുകയുമാവാം. ഇതല്ലെങ്കില്‍ പൊലീസ് മാനുവല്‍ പോലെ സിനിമയ്ക്കും ഒരു എത്തിക്‌സ് കോഡ് തയ്യാറാക്കണം. എന്തൊക്കെ ചെയ്യണം ചെയ്യരുതെന്ന് കൃത്യമായ നിര്‍ദേശം കൊടുക്കണം. ഇപ്പോഴത്തെ സെന്‍സര്‍ ബോര്‍ഡ് സംവിധാനം അപര്യാപ്തമായതുകൊണ്ട് അതു പിരിച്ചിവിട്ടു മറ്റൊരു കമ്മിറ്റി ഉണ്ടാക്കണം. ഈ കമ്മിറ്റിയില്‍ പൊലീസ് വക നാലുപേരെങ്കിലും ഉണ്ടാകണം, സദാചാര കമ്മിറ്റി പ്രതിനിധികളായി രണ്ടുപേര്‍, തല നരച്ച സംവിധായകന്‍, ആക്ടിവിസ്റ്റ്, യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തകന്‍ എന്നിവര്‍ ഒന്നുവീതം. താടി, കറുത്ത ഷര്‍ട്ട്, മുണ്ട് എന്നിവ നായകന്മാര്‍ക്ക് അനുവദിക്കരുത്. നായകന്‍ കോളേജ് വിദ്യാര്‍ത്ഥിയാണെങ്കില്‍ അയാളെ പഠിപ്പിക്കുന്ന ടീച്ചര്‍ക്ക് കുറഞ്ഞത് അമ്പതിനടുത്ത് പ്രായം നിര്‍ബന്ധം. മദ്യം, ബീഡി, പാന്‍മസാല ഇത്യാദികള്‍ കൈകൊണ്ടു തൊടീപ്പിക്കരുത്. തുറന്ന ജീപ്പ്, ലോറി, സൈലന്‍സര്‍ ഇല്ലാത്ത ബൈക്ക് എന്നിവ നായകന് ഉപയോഗിക്കാന്‍ കൊടുക്കരുത്. കത്തി, കുറുവടി, ഇടിക്കട്ട എന്നീ മാരകായുധങ്ങളുമായി ഒരു ബന്ധവും പാടില്ല. ആകെ മൊത്തം നായകനെ കണ്ടാല്‍ ഇത് നമ്മ്‌ടെ സെന്റ്. തോമസ് പുണ്യാളനല്ലേ എന്ന് പ്രേക്ഷകനെക്കൊണ്ടു തോന്നിപ്പിക്കണം. അല്ലാത്ത സിനിമകളെല്ലാം നിരോധിക്കണം. മൂല്യങ്ങള്‍ സംരക്ഷിക്കാത്ത സിനിമയുടെ ഭാഗമാകുന്നവരെ വിലക്കണം. ഇതൊക്കെ നടന്നാല്‍ നാട് മുക്കാലും നന്നാകും. നന്മകള്‍ മാത്രം പൂത്തുവിളയുന്ന കേരളത്തില്‍ അതോടെ സകലമാന ജീവികളും സസന്തോഷം ജീവിക്കും. ആരും ആരെയും ബോംബെറിഞ്ഞു വീഴ്ത്തി വെട്ടിക്കൊല്ലില്ല, ഒടുന്ന ട്രെയിനില്‍ നിന്ന് ഒരു പെണ്ണിനെയും വലിച്ചെറിയില്ല, കള്ളപ്പണം ഒഴുകില്ല, അഴിമതിയുണ്ടാവില്ല, ആരും ആരെയും വഞ്ചിക്കില്ല, മന്ത്രിമാര്‍ കോഴ വാങ്ങില്ല, എത്ര മുട്ടിയാലും മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു തട്ടിപ്പുകാരിക്കു മുന്നിലും തുറക്കില്ല. അങ്ങനെ നമ്മള്‍ കേട്ടിട്ടുമാത്രമുള്ള മാവേലി നാട് അനുഭവത്തില്‍ വരും. ഇല്ലെങ്കില്‍ സെന്‍കുമാര്‍ പൊലീസുകാര് വരുത്തും.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അല്‍ഫോണ്‍സ് പുത്രനും കൂട്ടരുമൊക്കെ പണി തുടങ്ങുന്നതിനും ഒത്തിരിക്കാലം മുമ്പ് ഇപ്പോള്‍ വലിയ പണിയൊന്നുമില്ലാത്ത ഫാസില്‍ ഒരു സിനിമ ചെയ്തിരുന്നു, എന്റെ സൂര്യപുത്രിക്ക് എന്നായിരുന്നു പേര്. 1991 ല്‍ പുറത്തിറങ്ങിയ ആ ചിത്രത്തെ അന്നാരും ന്യൂജനറേഷന്‍ സിനിമ എന്നു വിളിച്ചില്ലെങ്കിലും അതൊരു മതിലുചാടിപ്പടം ആയാണ് വിലയിരുത്തപ്പെട്ടത്. ആണ്‍പിള്ളേര്‍ക്ക് എന്തു തലകുത്തിമറിയലും നടത്താവുന്ന സിനിമയില്‍ ഒരു കോളേജ് കുമാരിയും അവളുടെ കൂട്ടുകാരികളും ചേര്‍ന്ന് നടത്തിയ തല്ലുകൊള്ളിത്തരങ്ങള്‍ ചില്ലറയല്ലായിരുന്നു. കള്ളു കുടി, സിഗരറ്റ് വലി, പാതിരാത്രിക്ക് റോഡിലിറങ്ങി പാട്ട്, ഡാന്‍സ്, പോരാത്തതിന് മാന്യന്മാരായ ആണുങ്ങളുടെ നെഞ്ചത്ത് കേറ്റം, ഭീഷണി…ഹോ…പെണ്‍പിള്ളേര്‍ക്ക് ഇത്ര തന്റേടമോ? ഈ സിനിമ കണ്ട മൂന്നു പെണ്‍കുട്ടികള്‍ ഒരു ദിവസം വീടും കോളേജുമൊക്കെ ഉപേക്ഷിച്ച് പുറപ്പെട്ടുപോയതായും കേട്ടിട്ടുണ്ട്. പിന്നെ ഗോവയിലോ മറ്റോ വെച്ചാണത്രേ ആ ‘കുരുത്തംകെട്ടതുങ്ങളെ’ കണ്ടെത്തിയത്. മൂന്നേ പോയുള്ളല്ലോ. ഇന്നെങ്ങാനുമായിരുന്നു ആ സിനിമ റിലീസ് ചെയ്തിരുന്നതെങ്കിലോ??? സെന്‍കുമാര്‍ സാറിന്റെ പൊലീസിന് വീട്ടില്‍ കിടന്നുറങ്ങാന്‍ പറ്റുമായിരുന്നോ? ആശ്വസിക്കാന്‍ വരട്ടെ, അംബുജാക്ഷന് ഉറപ്പുണ്ട്, ആ സിനിമ ഇന്നും നമ്മുടെ യുവത്വത്തില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. കുറച്ചുനാളുകള്‍ക്ക് മുമ്പ് കോന്നിയില്‍ നിന്ന് മൂന്നുപെണ്‍കുട്ടികള്‍ വീടുവിട്ടിറങ്ങിയതിനു പിന്നിലും വില്ലന്‍ ആ സിനിമ തന്നെയാകണം. ഡി ജി പി സാര്‍… നോട്ട് ദിസ് പോയിന്റ്.

മീശമാധവന്‍ കണ്ടിട്ട് കക്കാന്‍ കയറിവരെയും ദൃശ്യം കണ്ട് സ്വന്തം തന്തയെ കൊന്നവരെയും കുറിച്ച് അംബുജാക്ഷന് അറിയാം. പ്രേമം കണ്ടിട്ട് ചെയ്തു കൂട്ടിയതൊക്കെ ദേ..ഇപ്പോഴും കണ്ടുകൊണ്ടിരിക്കുകയാണ്… ജോര്‍ജുമാര്‍ മാത്രമല്ല കേട്ടോ, രായമാണിക്യന്‍മാരും ഷാജി പാപ്പന്മാരുമൊക്കെ നല്ല കളര്‍ മുണ്ടും കുത്തി ഓണം ആഘോഷിക്കുന്നുണ്ട്. കുറെ നാളുകള്‍ക്ക് മുമ്പ് പൂവള്ളി ഇന്ദൂചൂഢന്‍ ഉടുത്തു നടന്നിരുന്ന പ്രത്യേകതരമൊരു മുണ്ടുണ്ടായിരുന്നു. നരസിംഹം മുണ്ടെന്ന പേരിലാണ് അത് വിപണയില്‍ പ്രചരിച്ചത്. ഭയങ്കര വില്‍പ്പനയായിരുന്നു! വഴീക്കാണുന്നവരെല്ലാവരും ഇന്ദുചൂഢന്മാരായിരുന്നു. ഇന്ദുചൂഢന്‍ മാറിയപ്പോള്‍ ജോര്‍ജ് വന്നു. ഈ സിനിമാക്കാരെക്കൊണ്ട് തോറ്റുപോകത്തെയുള്ളൂ. ഇവനൊക്കെ കാട്ടിക്കൂട്ടുന്നതിന് കിടന്നുറങ്ങാന്‍ പറ്റാത്തത് പാവം പൊലീസുകാരണല്ലോ. സെന്‍സും സെന്‍സിബിലിറ്റിയും സെന്‍സിറ്റീവിറ്റിയും ഒക്കെയുള്ള സെന്‍ കുമാര്‍ സാര്‍ ന്യൂജന്‍ സിനിമകള്‍ നമ്മുടെ പിള്ളേരെ വഴിതെറ്റിക്കുന്നുവെന്ന് പറയുന്നതില്‍ തെറ്റു പറയാന്‍ പറ്റില്ല.

കേരള പൊലീസിന്റെ ക്രൈം റെക്കോര്‍ഡുകള്‍ പരിശോധിച്ചാല്‍ ഞെട്ടിപ്പോകും. പ്രമാദമായ പല കേസുകള്‍ക്കും കാരണമായത് സിനിമയാണത്രേ! ചന്ദ്രബോസ് വധക്കേസ്, സൗമ്യ കൊലക്കേസ്, ബാര്‍കോഴ, സോളാര്‍ തട്ടിപ്പ്, എന്നിവയെല്ലാം നടക്കാന്‍ കാരണം സിനിമയാണെന്നതിന് വ്യക്തമായ തെളിവുകളുണ്ട്. കേരളത്തില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ വളര്‍ന്നതു തന്നെ പാവപ്പെട്ട പിള്ളേര് സിനിമ കണ്ട് വഴിതെറ്റിയാണ്. മോഹന്‍ ലാലിനെയും മമ്മൂട്ടിയേയുമൊക്കെ ജീവപര്യന്തത്തിന് വിധിക്കണം. പൊലീസുകാരെ തല്ലാന്‍ പ്രേരിപ്പിച്ച കുറ്റത്തിന് സുരേഷ് ഗോപിയെ നാടുകടത്തണം. പണ്ട് ദാമോദരന്‍ മാഷിനെപ്പോലുള്ളവര്‍ എഴുതിവച്ച സിനിമകള്‍ കണ്ട് നല്ലവരായ രാഷ്ട്രീയക്കാരെ വെല്ലുവിളിക്കാന്‍ കുറെപ്പേര്‍ ഇറങ്ങിയതാണ്. മാവോയിസം പ്രചരിക്കുന്നതിനു പോലും സിനിമയാണ് കാരണമെന്ന് ഐ ബി റിപ്പോര്‍ട്ട് ഉണ്ട്.

നാട് പൂര്‍ണ നാശത്തിന്റെ വക്കിലെത്തിയന്നു കണ്ടപ്പോള്‍ സ്ഥലത്തെ പ്രധാന പ്രശ്‌നക്കാരായ സിനിമാക്കാര്‍ക്ക് ബോധവത്കരണം നടത്തുകയുണ്ടായി. മീശപിരിച്ച യുവത്വം വാളും വടിയുമായി നാട്ടിലെ ക്രമസമാധാന നില തകര്‍ക്കുന്നതിന്റെ കുഴപ്പം പറഞ്ഞു മനസ്സിലാക്കിയപ്പോഴാണ് ഷാജി കൈലാസും രഞ്ജിത്തും കൂടി ഒരു സിനിമയുടെ ഒടുക്കം നായകനെ കൊണ്ട് സമാധാനം പുലരേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഒരു താത്വികാവലോകനം നടത്തി തടി കഴിച്ചിലാക്കിയെടുത്തത്. രഞ്ജിത്ത് പിന്നീട് മാനസാന്തരം വന്ന് കുറച്ച് മഹത്തായ സിനിമകളെടുത്ത് എവിടെയെങ്കിലും ഒതുങ്ങിക്കൂടാന്‍ തീരുമാനിച്ചു. ഷാജി കൈലാസ് ചെയ്ത തെറ്റിന്റെയെല്ലാം പാപം ചുമന്ന് ഇപ്പോള്‍ മോക്ഷത്തിനായി അലയുകയാണ്. പ്രേക്ഷകനെ ഇംഗ്ലീഷില്‍ തെറി പറയാന്‍ പഠിച്ച രഞ്ജി പണിക്കരോ, പേന താഴെവച്ച് ആള്‍ക്കാരെ ചിരിപ്പിക്കാന്‍ ഇറങ്ങി. മറ്റു ചിലര്‍ സത്യന്‍ അന്തിക്കാടാകാന്‍ ശ്രമിച്ച് പരാജയപ്പെട്ട് ഇരുളില്‍ മറഞ്ഞു. വേറെ ചിലര്‍ ദ്വയാര്‍ത്ഥ ഡയലോഗുകളും പഴത്തൊലി-ചാണകക്കുഴി സീനുകളും നിറച്ച് കോമഡി എന്ന പേരില്‍ സിനിമകളിറക്കി കാലം കഴിക്കാന്‍ തീരുമാനിച്ചു. ഏതാണ്ട് സംസ്ഥാനം രക്ഷപ്പെട്ടെന്നു കരുതി ഇരിക്കുകയായിരുന്നു. അപ്പോഴാണ് ന്യൂജന്‍ ഭീകരന്മാര്‍ രംഗത്തിറങ്ങിയത്. പരസ്യമായി തെറി പറയല്‍, ക്ലാസിലിരുന്നുള്ള മദ്യപാനം, സഹപാഠിയെന്നോ ടീച്ചറെന്നോ നോട്ടമില്ലാതെ പ്രണയിക്കുക… എന്നുവേണ്ട ചെയ്യരുത് എന്ന് പറയുന്നതെല്ലാം അവന്മാര്‍ ചെയ്യുന്നു. …ഫ്ലാറ്റ് വാടകയ്‌ക്കെടുത്ത് കഞ്ചാവും പുകച്ചാണ് ഇവരുടെ സിനിമ ചര്‍ച്ചകള്‍ തന്നെ. ഒരാണിന് രണ്ടു പെണ്ണെന്ന നിലയിലായിരിക്കും ചര്‍ച്ചയ്ക്കിരിക്കുന്നത് തന്നെ. നാടിന്റെ സദാചാരോം സമാധാനോം കപ്പലു കയറിയില്ലെങ്കിലെ അത്ഭുതമുള്ളൂ.

ഇത്രയൊക്കെ ചെയ്തുകൂട്ടിയിട്ടും സിനിമയെ പരസ്യമായി വിചാരണ ചെയ്യാന്‍ ഒരാളും മുന്നോട്ടു വന്നില്ലായെന്നതാണ് അത്ഭുതം. ഒടുവില്‍ ആ തുറന്നു പറച്ചിലിന് സെന്‍ കുമാര്‍ സാര്‍ ധൈര്യപ്പെട്ടു. സാറിന് പണ്ടേ സിനിമയോട് അത്ര വലിയ പ്രതിപത്തിയൊന്നും ഇല്ലാത്ത കൂട്ടത്തിലാണ്. എന്തിനാണ് സിനിമാക്കാര്‍ക്ക് അവാര്‍ഡ് കൊടുക്കുന്നതെന്ന് പരസ്യമായി ചോദിച്ചിട്ടുള്ള കക്ഷിയാണ്, മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകനാണ് ഓരോരോ കാറ്റഗറിയില്‍ അവാര്‍ഡുകള്‍ നല്‍കേണ്ടതെന്നും സിനിമ കണ്ടില്ലാന്നുവച്ച് ആര്‍ക്കുമൊന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും ഈ സാര്‍ പറഞ്ഞത് ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി ഓടുന്നുണ്ട്. ഒരു ഗുണവുമില്ലാത്ത സിനിമ നാട്ടിലെ അക്രമങ്ങളും വര്‍ദ്ധിപ്പിച്ചാലോ? ആലോചിക്കാനൊന്നുമില്ല, നിരോധിക്കണം. വഴി തെറ്റിക്കാന്‍ സിനിമയില്ലെങ്കില്‍ ബാക്കി കാര്യങ്ങള്‍ പൊലീസ് നോക്കിക്കോളും. അനുകരിക്കാന്‍ നായകന്മാരില്ലെങ്കില്‍ കേരളത്തിലെ അഡള്‍ട്‌സ് മുഴുവന്‍ നന്മനിറഞ്ഞ ശ്രീനിവാസന്‍മാരായിക്കോളും. അല്ലെങ്കിലാണ് പ്രശ്‌നം. ഇന്ന് ഫയര്‍ എഞ്ചിനുമായി വന്ന് വെള്ളം ചീറ്റിച്ചവര്‍ നാളെ ഹെലികോപ്റ്ററില്‍ പറന്നുവന്നു തുരിശു തളിക്കും. 

ഇനി സിനിമ ഉണ്ടാക്കിയേ പറ്റുള്ളുവെങ്കില്‍, ഭക്തകുചേലയും ഭക്തഹനുമാനും രാജാ ഹരിശ്ചന്ദ്രയുമൊക്കെ പോലുള്ള സിനിമകള്‍ ചെയ്യണം. ഭക്തന്മാര്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത കേരളത്തില്‍ ഭക്തിസിനിമകള്‍ സൂപ്പര്‍ ഹിറ്റായി ഓടും. ഏതെങ്കിലുമൊക്കെ വഴിതെറ്റിയവന്മാര്‍ ഉണ്ടെങ്കില്‍ അവരെക്കൂടി ദൈവവഴിയിലേക്ക് കൊണ്ടുവരുകയുമാവാം. ഇതല്ലെങ്കില്‍ പൊലീസ് മാനുവല്‍ പോലെ സിനിമയ്ക്കും ഒരു എത്തിക്‌സ് കോഡ് തയ്യാറാക്കണം. എന്തൊക്കെ ചെയ്യണം ചെയ്യരുതെന്ന് കൃത്യമായ നിര്‍ദേശം കൊടുക്കണം. ഇപ്പോഴത്തെ സെന്‍സര്‍ ബോര്‍ഡ് സംവിധാനം അപര്യാപ്തമായതുകൊണ്ട് അതു പിരിച്ചിവിട്ടു മറ്റൊരു കമ്മിറ്റി ഉണ്ടാക്കണം. ഈ കമ്മിറ്റിയില്‍ പൊലീസ് വക നാലുപേരെങ്കിലും ഉണ്ടാകണം, സദാചാര കമ്മിറ്റി പ്രതിനിധികളായി രണ്ടുപേര്‍, തല നരച്ച സംവിധായകന്‍, ആക്ടിവിസ്റ്റ്, യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തകന്‍ എന്നിവര്‍ ഒന്നുവീതം. താടി, കറുത്ത ഷര്‍ട്ട്, മുണ്ട് എന്നിവ നായകന്മാര്‍ക്ക് അനുവദിക്കരുത്. നായകന്‍ കോളേജ് വിദ്യാര്‍ത്ഥിയാണെങ്കില്‍ അയാളെ പഠിപ്പിക്കുന്ന ടീച്ചര്‍ക്ക് കുറഞ്ഞത് അമ്പതിനടുത്ത് പ്രായം നിര്‍ബന്ധം. മദ്യം, ബീഡി, പാന്‍മസാല ഇത്യാദികള്‍ കൈകൊണ്ടു തൊടീപ്പിക്കരുത്. തുറന്ന ജീപ്പ്, ലോറി, സൈലന്‍സര്‍ ഇല്ലാത്ത ബൈക്ക് എന്നിവ നായകന് ഉപയോഗിക്കാന്‍ കൊടുക്കരുത്. കത്തി, കുറുവടി, ഇടിക്കട്ട എന്നീ മാരകായുധങ്ങളുമായി ഒരു ബന്ധവും പാടില്ല. ആകെ മൊത്തം നായകനെ കണ്ടാല്‍ ഇത് നമ്മ്‌ടെ സെന്റ്. തോമസ് പുണ്യാളനല്ലേ എന്ന് പ്രേക്ഷകനെക്കൊണ്ടു തോന്നിപ്പിക്കണം. അല്ലാത്ത സിനിമകളെല്ലാം നിരോധിക്കണം. മൂല്യങ്ങള്‍ സംരക്ഷിക്കാത്ത സിനിമയുടെ ഭാഗമാകുന്നവരെ വിലക്കണം. ഇതൊക്കെ നടന്നാല്‍ നാട് മുക്കാലും നന്നാകും. നന്മകള്‍ മാത്രം പൂത്തുവിളയുന്ന കേരളത്തില്‍ അതോടെ സകലമാന ജീവികളും സസന്തോഷം ജീവിക്കും. ആരും ആരെയും ബോംബെറിഞ്ഞു വീഴ്ത്തി വെട്ടിക്കൊല്ലില്ല, ഒടുന്ന ട്രെയിനില്‍ നിന്ന് ഒരു പെണ്ണിനെയും വലിച്ചെറിയില്ല, കള്ളപ്പണം ഒഴുകില്ല, അഴിമതിയുണ്ടാവില്ല, ആരും ആരെയും വഞ്ചിക്കില്ല, മന്ത്രിമാര്‍ കോഴ വാങ്ങില്ല, എത്ര മുട്ടിയാലും മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു തട്ടിപ്പുകാരിക്കു മുന്നിലും തുറക്കില്ല. അങ്ങനെ നമ്മള്‍ കേട്ടിട്ടുമാത്രമുള്ള മാവേലി നാട് അനുഭവത്തില്‍ വരും. ഇല്ലെങ്കില്‍ സെന്‍കുമാര്‍ പൊലീസുകാര് വരുത്തും.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍