UPDATES

പ്രവാസം

ഓസ്‌ട്രേലിയയില്‍ കോട്ടയം സ്വദേശിക്ക് നേരെ വംശീയ അതിക്രമം

ഇന്ത്യക്കാരനല്ലേ എന്ന് ചോദിച്ചായിരുന്നു ആക്രമണം

ഓസ്‌ട്രേലിയയില്‍ ടാക്‌സി ഡ്രൈവറായ മലയാളിക്ക് നേരെ തദ്ദേശീയരുടെ ആക്രമണം. കോട്ടയം പുതുപ്പള്ളി സ്വദേശി ലീ മാക്‌സിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ത്യക്കാരനല്ലേ എന്ന് ചോദിച്ചായിരുന്നു ആക്രമണം.

ടാസ്മാനിയ സംസ്ഥാനത്തെ ഹൊബാര്‍ട്ടിലെ ഭക്ഷണശാലയിലായിരുന്നു ആക്രമണം. വംശീയ ആക്രമണമാണെന്ന് വ്യക്തമാക്കി ഇദ്ദേഹം ടാസ്മാനിയ പോലീസിന് പരാതി നല്‍കി. ഹൊബാര്‍ട്ടിലെ മാക്‌ഡൊണാള്‍ഡ് റസ്റ്റോറന്റില്‍ വച്ച് ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെയാണ് ഇയാള്‍ ആക്രമിക്കപ്പെട്ടത്.

തദ്ദേശീയരായ അഞ്ചുപേര്‍ ഭക്ഷണശാലയിലെ ജീവനക്കാരുമായി തര്‍ക്കിക്കുന്നത് ലീ മാക്‌സ് കണ്ടിരുന്നു. അവിടെ നിന്നും തിരികെയിറങ്ങിയപ്പോഴായിരുന്നു ആക്രമണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍