UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മലയാളി സിഐഎസ്എഫ് ജവാനടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടു

അഴിമുഖം പ്രതിനിധി

സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മലയാളി സിഐഎസ്എഫ് ജവാന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ രത്‌നഗിരിയിലാണ് സംഭവം. മലയാളിയായ റനീഷ് (28) എഎസ്‌ഐ ബാലു ഗണപതി ഷിന്‍ഡേ (58) എന്നിവരാണ് മരിച്ചത്. രത്‌നഗിരി ഗ്യാസ് ആന്‍ഡ് പവര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ സുരക്ഷാ ചുമതലയിലുള്ള കോണ്‍സ്റ്റബിള്‍ ഹരീഷ് കുമാര്‍ ആണ് വെടിയുതിര്‍ത്തത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഇയാള്‍ക്കും ഭാര്യക്കും പരിക്കേറ്റിട്ടുണ്ട്.

വെടിയൊച്ചകേട്ട് സംഭവസ്ഥലത്തെത്തിയ ഭാര്യ പ്രിയങ്ക കുമാരി ഇയാളെ ശാന്തനാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പെട്ടെന്നു ഇവര്‍ക്കു നേരെയും ഇയാള്‍ വെടിവയ്ക്കുയായിരുന്നു. ഭാര്യയ്ക്കു നേരെ നിറയൊഴിച്ചതിന് ശേഷം ഹരീഷ് സ്വയം വെടിവയ്ക്കുകയും ചെയ്തു. ഇവരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. പ്രിയങ്ക എട്ടുമാസം ഗര്‍ഭിണിയാണ്. കൊല്ലപ്പെട്ടവരുമായി ഇതിനു മുന്‍പ് ഹരീഷ് കുമാര്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഹരീഷിനെതിരെ ഐപിസി 302, 307, ആയുധ നിയമം 27 (3) എന്നിവ പ്രകാരം കേസെടുത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍