UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മലയാളി സിആര്‍പിഎഫ് ജവാന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചതായി ആക്ഷേപം

അഴിമുഖം പ്രതിനിധി

ഛത്തീസ്ഗഡില്‍ മുങ്ങി മരിച്ച മലയാളി സിആര്‍പിഎഫ് ജവാന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചതായിപരാതി. വ്യാഴാഴ്ചയാണ് കാര്‍ത്തികപ്പള്ളി മാങ്കിതെക്കതില്‍ അച്ചന്‍കുഞ്ഞിന്റെ മകന്‍ അനില്‍ (33) ഛത്തീസ്ഗഡില്‍ മുങ്ങി മരിച്ചത്.

മൃതദേഹം നാട്ടിലേക്ക് അയച്ചത് എംബാം ചെയ്യാതെയും വസ്ത്രവും ധരിപ്പിക്കാതെയുമായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ തയ്യാറായില്ല. പിന്നീട് കരിയിലക്കുളങ്ങര പൊലീസാണ് മൃതദേഹം ഏറ്റുവാങ്ങിയത്. പരാതിയെ തുടര്‍ന്ന് ഇന്ന് കലക്ടറുടെ സാന്നിധ്യത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍