UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലിബിയയില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിച്ചു

അഴിമുഖം പ്രതിനിധി

ആഭ്യന്തര കലാപം നടക്കുന്ന ലിബിയയില്‍ കുടുങ്ങിയ 18 മലയാളികള്‍ തിരിച്ചെത്തി. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഘം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. സംഘത്തില്‍ 11 കുട്ടികളുമുണ്ട്. ലിബിയയില്‍ നിന്നും ഇസ്താബുള്‍-ദുബായ് വഴിയാണ് ഇവര്‍ കൊച്ചിയിലെത്തിയത്. ഇവരോടൊപ്പം ദുബായ് വരെ 11 തമിഴരുമുണ്ടായിരുന്നു. അവരെ ദുബായില്‍ നിന്നും ചെന്നൈയിലേക്ക് അയച്ചു.

മലയാളി സംഘത്തിലെ മുതിര്‍ന്നവര്‍ക്ക് നോര്‍ക്ക 2000 രൂപ വീതം ധനസഹായം നല്‍കി. ലിബിയയില്‍ ജോലി ചെയ്തിരുന്ന നഴ്‌സുമാരും സംഘത്തിലുണ്ടായിരുന്നു.

ഒന്നരമാസത്തിലേറെയായി ഇവര്‍ അവിടെ കുടുങ്ങി കിടക്കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍