UPDATES

പ്രാവിനെ മോഷ്ടിച്ചെന്നാരോപണം; മൈസൂരില്‍ മര്‍ദ്ദനമേറ്റ മലയാളി മരിച്ചു

അഴിമുഖം പ്രതിനിധി

പ്രാവിനെ മോഷ്ടിച്ചെന്നാരോപിച്ച് ഒരു സംഘമാളുകളുടെ മര്‍ദ്ദനമേറ്റു ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. ടോണി(19)യാണ് മരിച്ചത്. ഈ മാസം ആദ്യമായിരുന്നു ടോണിക്കു മര്‍ദ്ദനമേറ്റത്.

മൈസൂരിലെ ശ്രീരംഗപട്ടണത്ത് കെട്ടിട നിര്‍മാണ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു. ജോലിസ്ഥലത്ത് എത്തിയ പ്രാവിനെ ഭക്ഷണം നല്‍കിയശേഷം കൂട്ടില്‍ അടച്ചിരുന്നു. പിന്നീട് ഉടമസ്ഥരെന്ന് അവകാശപ്പെട്ട് എത്തിയവര്‍ക്ക് പ്രാവിനെ വിട്ടുകൊടുത്തു. ദിവസങ്ങള്‍ക്കുശേഷം സംഘംചേര്‍ന്ന് എത്തിയവരാണ് പ്രാവിനെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് യുവാവിനെ മര്‍ദ്ദിച്ചത്. 

എറണാകുളം പെരുമ്പാവൂര്‍ സ്വദേശിയായ ടോണിയും കുടുംബവും ശ്രീരംഗപട്ടണത്ത് സ്ഥിരതാമസമായിരുന്നു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍