UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നാഗ്പൂരില്‍ മലയാളി യുവാവിന്റെ മരണം കൊലപാതകം; ഭാര്യയുടെ പങ്ക് സംശയിച്ച് പൊലീസ്

മകന്റെ മരണത്തിന്റെ ആഘാതത്തില്‍ പിതാവും മരിച്ചു

നാഗ്പൂരില്‍ മലയാളി യുവാവിന്റെ മരണം കൊലപാതകമെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം 29 നാണു കായങ്കുളം സ്വദേശി നിതിന്‍ നായരെ(27) നാഗ്പൂരിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കസേരയില്‍ നിന്നും താഴെ വീണു തലയ്ക്കു മുറിവേറ്റതിനെ തുടര്‍ന്നു നിതിന്‍ മരിച്ചെന്നായിരുന്നു ആദ്യം വിവരം. നിതിന്റെ ഭാര്യ സ്വാതി(ശ്രുതി) ആണ് നിതിന്റെ മരണവാര്‍ത്ത സഹോദരന്‍ ഹരീഷിനെ വിളിച്ച് അറിയിക്കുന്നത്. എന്നാല്‍ നിതിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണം സംഭവച്ചിരിക്കുന്നത് കഴുത്ത് ഞെരിച്ചാണെന്നു വ്യക്തമായതോടെയാണു നടന്നത് കൊലപാതകമാണെന്നു തെളിഞ്ഞത്.

നിതിന്റെ സംസ്‌കാരത്തിനു പിന്നാലെ സ്വാതിയും ബന്ധുക്കളും നാട്ടിലേക്കെന്നു പറഞ്ഞു പോയിരുന്നു. ഇതോടെയാണു നിതിന്റെ കൊലപാതകത്തില്‍ സ്വാതിക്കു പങ്കെടുന്ന സംശയത്തിലേക്ക് മഹാരാഷ്ട്ര പൊലീസ് എത്തിയത്. അവര്‍ സ്വാതിക്കായി തിരച്ചില്‍ നടത്തുകയാണ്. അവര്‍ നാഗ്പൂരിലും പാലക്കാട് ഇല്ലെന്നാണു പൊലീസ് പറയുന്നത്. പാലക്കാട് എത്തിയ പൊലീസിനു അവിടെ നിന്നും കിട്ടിയ വിവരം സ്വാതി നാഗ്പൂരില്‍ ആണെന്നാണ്. നിതിന്റെ കുടുംബങ്ങളും സ്വാതിയെ സംശയിക്കുകയാണ്. മറ്റൊരാളുമായി സ്വാതിക്കു ബന്ധം ഉള്ളതായും നിതിന്റെ കൊലപാതകത്തിലേക്ക് നയിച്ച കാരണം ഇതായിരിക്കാമെന്നും ഇവര്‍ പറയുന്നു. ഭര്‍്ത്താവിന്റെ ശവസംസ്‌കാരത്തിനു തൊട്ടുപിന്നാലെ സ്വാതി അപ്രത്യക്ഷയായതിനു കാരണവും അവര്‍ക്ക് ഈ കൊലപാതകത്തില്‍ പങ്കുള്ളതുകൊണ്ടായിരിക്കാമെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

പാലക്കാട് തേങ്കുറിശി വിളയംചാത്തന്നൂര്‍ സ്വദേശിയായ സ്വാതിയുടെ രണ്ടാം വിവാഹമായിരുന്നു നിതിനുമായി. നിതിന്റെ വീട്ടുകാര്‍ ആദ്യം ഈ വിവാഹത്തിന് എതിരായിരുന്നു.

അതേസമയം നിതിന്റെ മരണവാര്‍ത്തയറിഞ്ഞ ആഘാതത്തില്‍ പിതാവ് രമേശന്‍ നായരും ഹൃദയാഘാതം വന്നു മരണപ്പെട്ടിരുന്നു. രമേശന്‍ നായരും കുടുംബവും കഴിഞ്ഞ 30 വര്‍ഷമായി മധ്യപ്രദേശിലെ ബേത്തൂളിലാണു താമസം. ടയര്‍ റീട്രേഡിംഗ് വ്യാപാരിയായിരുന്നു രമേശന്‍ നായര്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍