UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മലയിന്‍കീഴ് കുട്ടികളെ പീഡിപ്പിച്ച സംഭവം: കുട്ടികളുടെ അമ്മാവനും അറസ്റ്റില്‍

പുറത്തുവരുന്നത് രണ്ട് വര്‍ഷത്തോളമായുള്ള പീഡന വിവരങ്ങള്‍

മലയിന്‍കീഴില്‍ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും പീഡിപ്പിച്ച കേസില്‍ കുട്ടികളുടെ അമ്മാവനെയും മലയിന്‍കീഴ് പോലീസ് അറസ്റ്റ് ചെയ്തു. കുട്ടികളുടെ അമ്മയുടെയും പീഡനവിവരം പുറംലോകത്തെ അറിയിച്ച സാമൂഹിക പ്രവര്‍ത്തക വിദ്യ എംആറിന്റെയും പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇവരുടെ കൂടെ തന്നെ താമസിച്ചിരുന്ന കുട്ടികളുടെ അമ്മയുടെ സഹോദരന്‍ ബിജു ആണ് അറസ്റ്റിലായത്.

കേസില്‍ നേരത്തെ ഇവരുടെ ബന്ധു വിനോദ് അറസ്റ്റിലായിരുന്നു. അതേസമയം മൂന്ന് മാസമായാണ് പീഡനം നടക്കുന്നതെന്ന് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റാണെന്നും രണ്ട് വര്‍ഷമായി കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നുണ്ടെന്നാണ് തന്നോട് വെളിപ്പെടുത്തിയതെന്നും വിദ്യ തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. ആണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട ആദ്യകാലത്ത് തന്നെ വിവരം അമ്മയോട് അറിയിച്ചിരുന്നു എന്നാല്‍ അമ്മ തന്നെ തല്ലുകയായിരുന്നെന്നും കുട്ടി വെളിപ്പെടുത്തി. പിന്നീട് അടുത്തകാലത്ത് ബിജുവിന്റെ മൊബൈലിലെ അശ്ലീലദൃശ്യങ്ങളെക്കുറിച്ച് അമ്മയെയെ അറിയിച്ചതോടെയാണ് ഇവര്‍ വിവരം വിദ്യയെ അറിയിച്ചതും സംഭവം പുറംലോകം അറിഞ്ഞതും. ബിജുവിനെതിരെ പെണ്‍കുട്ടിയും മൊഴിനല്‍കി. മൊഴിയുടെ പകര്‍പ്പ് കോടതിയില്‍ നിന്നും ലഭിച്ചതോടെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ഗുരുതരമായ രോഗം ബാധിച്ച ആണ്‍കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയില്‍ കൊണ്ടുപോയിരുന്ന സമയത്താണ് വിനോദും ബിജുവും പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നത്. കുട്ടികളുടെ മൂഡ് അനുസരിച്ച് മിഠായി നല്‍കിയും ഭീഷണിപ്പെടുത്തിയുമാണ് പീഡനം നടത്തിയത്. ആദ്യം ഇതേക്കുറിച്ച് അമ്മയോട് പറഞ്ഞെങ്കിലും അമ്മ തല്ലിയതിനാല്‍ പിന്നീട് പറയാന്‍ പേടിയായിരുന്നെന്നാണ് ആണ്‍കുട്ടി അറിയിച്ചത്. വിവരം പുറത്തു പറഞ്ഞാല്‍ അടിയും ഇല്ലെങ്കില്‍ മിഠായിയും കിട്ടുമെന്നതിനാലാണ് വിവിരം ഇത്രയും കാലം പറയാതിരുന്നത്. കുട്ടിയുടെ ചികിത്സയ്്ക്കായി കുട്ടിയുടെ അമ്മയ്‌ക്കൊപ്പം പോകുന്നത് വിദ്യയാണ്. അങ്ങനെയാണ് ഇവര്‍ക്ക് പരസ്പരം പരിചയം.

കുട്ടികളും ഇവരുടെ അമ്മയും സംരക്ഷണ കേന്ദ്രത്തില്‍ കഴിയുകയാണ് ഇപ്പോള്‍. ആദ്യം അറസ്റ്റിലായ വിനോദ് മറ്റ് ബന്ധുക്കളുടെ മക്കളെയും പീഡിപ്പിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. മലയിന്‍കീഴ് സിഐ ഉദയകുമാറിന്റെ നേതൃത്വത്തിലാണ് ബിജുവിനെ അറസ്റ്റ് ചെയ്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍