UPDATES

ഭര്‍ത്താവ് ആവശ്യപ്പെട്ടാല്‍ ഒട്ടകപ്പുറത്തുവച്ചായാലും മുസ്‌ലിം സ്ത്രീ ലൈംഗിക ബന്ധത്തിന് വിധേയയാകണമെന്ന് ഫത്‌വ

അഴിമുഖം പ്രതിനിധി

ഒട്ടകപ്പുറത്തുവെച്ച് ഭര്‍ത്താവ് ലൈംഗിക ബന്ധത്തിന് ആവശ്യപ്പെട്ടാല്‍ പോലും ഭാര്യ അതിനു വിധേയയാകണമെന്ന വിവാദ ഫത്‌വയുമായി മലേഷ്യന്‍ പുരോഹിതന്‍. പെരാക് മുഫ്തി ടാന്‍ ഹരുസാനി സാകാറിയയാണ് വിവാദ ഫത്‌വയുമായി രംഗത്തെത്തിയത്. ഭര്‍ത്താവിന്റെ ലൈംഗിക ആവശ്യങ്ങള്‍ സാധിച്ചുകൊടുക്കാന്‍ ഭാര്യ ബാധ്യസ്ഥയാണെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. 

സ്ത്രീകളെ വെറും ലൈംഗിക അടിമകളായി മാത്രം പരിഗണിക്കുന്ന ഈ ഫത്‌വ മലേഷ്യയിലെയും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലെയും നിരവധി മുസ്‌ലീങ്ങളെ പ്രകോപിപ്പിച്ചിരിക്കുകയാണ്. പുരോഹിതന്റെ പ്രസ്താവനയെ ഒരേ സമയം പരിഹസിച്ചും ഞെട്ടല്‍ രേഖപ്പെടുത്തിയും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്ഇത് ബലാത്സംഗത്തെ പ്രോത്സാഹിപ്പിക്കലാണെന്നാണ് ഇവര്‍ വാദിക്കുന്നത്. വിവാഹം കഴിഞ്ഞശേഷം, സ്ത്രീധനം നല്‍കിക്കഴിഞ്ഞാല്‍ മുസ്‌ലീം സ്ത്രീകള്‍ ആര്‍ത്തവ സമയത്തല്ലെങ്കില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ വിസമ്മതിക്കരുതെന്നും ഫത്‌വ നിര്‍ദേശിക്കുന്നു.ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള ഭര്‍ത്താവിന്റെ ആവശ്യം നിരസിക്കാന്‍ മുസ്‌ലീം സ്ത്രീയ്ക്ക് അവകാശമില്ലെന്നാണ് മലേഷ്യന്‍ പണ്ഡിതര്‍ പറയുന്നത്. ബലം പ്രയോഗിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ഭര്‍ത്താവിന് അവകാശമുണ്ടെന്നും അവര്‍ പറയുന്നു. വിവാഹ ബന്ധത്തില്‍ ബലാത്സംഗം എന്നൊന്നില്ലെന്നും മുഫ്തി പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍