UPDATES

യാത്ര

ഒരാഴ്ചയ്ക്കുള്ളില്‍ കടലെടുത്തത് 5 പേരുടെ ജീവന്‍; ‘പ്രണയികളുടെ പറുദീസ’ ഇപ്പോള്‍ സഞ്ചാരികളെ ഭയപ്പെടുത്തുന്നു

ഓരോ വര്‍ഷവും ശരാശരി1 .4 മില്യണ്‍ സഞ്ചാരികളാണ് ഇവിടെ സന്ദര്‍ശിക്കാനെത്താറുള്ളത്.

ലിയോമറും ഏരിയാ ജോയ്‌സും ആ ചെറു ദ്വീപില്‍ മധുവിധു ആഘോഷിക്കാനെത്തിയതായിരുന്നു. കടല്‍ കണ്ട് കൊതിതീരാതെ, തിരയ്ക്കൊപ്പം കളിച്ച് ഉല്ലസിക്കുകയായിരുന്നു. പെട്ടെന്നാണ് ലിയോമാര്‍ ഒരു ചുഴിയില്‍ പെട്ടുപോകുന്നത്. സകല ശക്തിയുമെടുത്ത് പൊങ്ങാന്‍ നോക്കുമ്പോഴും കടല്‍ പിന്നെയും പിന്നെയും ആഴത്തിലേക്ക് അയാളെ വലിച്ചടിപ്പിച്ചുകൊണ്ടിരുന്നു.പ്രിയതമനെ കടല്‍ കൊണ്ടുപോകുന്നത് ഏരിയയ്ക്ക് നോക്കി നില്‍ക്കാനായില്ല. സര്‍വ ശക്തിയുമെടുത്ത് അവള്‍ അവനെ കരയ്ക്കടുപ്പിക്കാന്‍ നോക്കി, പക്ഷെ ഒടുവില്‍ കടല്‍ തന്നെ ജയിച്ചു, ഒരുമിച്ച് ജീവിച്ച് കൊതിതീരാത്ത രണ്ടുപേരെയും ഒരുമിച്ച് കടല്‍ കൊണ്ടുപോയി..

കടല്‍ കൊണ്ട് ചുറ്റപ്പെട്ട പ്രശാന്ത സുന്ദരമായ ചെറു ദ്വീപായ മാലിദ്വീപ് അറിയപ്പെടുന്നത് പ്രണയികളുടെ പറുദീസ എന്നാണ്. ഓരോ വര്‍ഷവും ശരാശരി1 .4 മില്യണ്‍ സഞ്ചാരികളാണ് മാലിദ്വീപ് സന്ദര്‍ശിക്കാനെത്താറുള്ളത്. 800 കിലോമീറ്റര്‍ പരന്നു കിടക്കുന്ന വെള്ള മണല്‍പ്പരപ്പും, വിശാലമായ സമുദ്രവും തീര്‍ത്ത പ്രശാന്തവുമായ ഈ അന്തരീക്ഷത്തിന് ഇപ്പോള്‍ കോട്ടം തട്ടിയിരിക്കുകയാണ്.

ലിയോമറും ഏരിയാ ജോയ്‌സുമുള്‍പ്പടെമാലിദ്വീപ് കാണാന്‍ വന്ന 5 സഞ്ചാരികളെയാണ് ഈ ഒറ്റ ആഴ്ചയ്ക്കുള്ളില്‍ കടലെടുത്തത്. ഇതോടുകൂടി വലിയ സുരക്ഷാ നിര്‍ദ്ദേശങ്ങളാണ് മാലിദ്വീപിലാകെ നല്‍കിയിരിക്കുന്നത്. ഹോളിഡേയ് റിസോര്‍ട്ടുകള്‍ക്കും ഹോട്ടലുകള്‍ക്കും അടിയന്തിരമാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്കാന്‍ ഒരുങ്ങുകയാണ് മാലിദ്വീപിലെ ടൂറിസം വകുപ്പ്. ചെക്ക് റിപ്പബ്ലിക്കില്‍ നിന്ന് വന്ന 84 വയസ്സുള്ള ഒരു സഞ്ചാരി കഴിഞ്ഞ ദിവസം മാലിദ്വീപില്‍ മുങ്ങി മരിച്ചിരുന്നു.

അതിനു പിന്നാലെ 66 വയസ്സുള്ള തെക്കന്‍ കൊറിയന്‍ സ്ത്രീയും കുളിക്കുന്നതിനിടയില്‍ മാലിദ്വീപ് തലസ്ഥാനം മേ യ്ലില്‍ വെച്ച് മുങ്ങി മരിച്ചു.ഈ മരണങ്ങളുടെ വിശദാംശങ്ങള്‍ കണ്ടെത്താനുള്ള അന്വേഷണങ്ങള്‍ പുരോഗമിക്കുന്നതിനിടയില്‍ ഒരു റഷ്യന്‍ സ്ത്രീ കൂടി മുങ്ങി മരിച്ചതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി. പാകിസ്താനി സ്വദേശിയായ ഒരാള്‍ ഇതേ സമയത്ത് തന്നെചുഴികളില്‍ പെട്ടുവെങ്കിലും മരണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.

വടക്കു കിഴക്കന്‍ മണ്‍സൂണ്‍ മൂലമുണ്ടായ മര്‍ദ്ദമാണ് പെട്ടെന്ന് ഇങ്ങനെ കടല്‍ ക്ഷോഭമുണ്ടാകുന്നതെന്നും, മുന്‍പില്ലാത്തവിധം അപകട പരമ്പര തന്നെ അരങ്ങേറുന്നതുമെന്നാണ് കാലാവസ്ഥ വിദഗ്ദര്‍ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തുന്നത്. ബീച്ചുകളില്‍ ഏത് ഭാഗം വരെ പോകാം, ഏതാണ് നീന്തലിനു ഏറ്റവും സുരക്ഷിതമായ സ്ഥാനം, ഏതാണ് ഏറ്റവും അപകടം പിടിച്ച സ്ഥലം എന്നൊക്കെ അടയാളപ്പെടുത്തുന്നതിന്റെ ഘട്ടങ്ങള്‍ പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മാലിദ്വീപിലെ സാമ്പത്തിക ഘടന വലിയൊരളവോളം ടൂറിസം മേഖലയെ തന്നെയാണ് ആശ്രയിക്കുന്നത്. ഈ അപകട പരമ്പരയോടെ ഇടിഞ്ഞത്.. ഉടന്‍ തന്നെ വേണ്ട നടപടികള്‍ സ്വീകരിച്ച് സ്ഥിതി പഴയ പടിയാക്കുമെന്നും ആരും അനാവശ്യമായി പരിഭ്രമിക്കേണ്ടതില്ലെന്നും ടൂറിസം വകുപ്പ് അറിയിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍