UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാലേഗാവ് സ്‌ഫോടനം; പ്രജ്ഞ സിങ് താക്കൂറിന് ജാമ്യമില്ല

അഴിമുഖം പ്രതിനിധി

മാലേഗാവ് സ്‌ഫോടന കേസില്‍ സന്ന്യാസിനി പ്രജ്ഞ സിങ് താക്കൂറിന്റെ ജാമ്യാപേക്ഷ തള്ളി. പ്രത്യേക എന്‍ഐഎ കോടതിയാണു പ്രജ്ഞ സിങ്ങിന് ജാമ്യം നിഷേധിച്ചത്. കേസില്‍ പ്രജ്ഞ സിങ് താക്കൂര്‍ അടക്കം അഞ്ചുപേര്‍ക്ക് പങ്കില്ലെന്ന് കാണിച്ച് കഴിഞ്ഞമാസം എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പ്രജ്ഞ സിങ് താക്കൂറിന്റെ ജാമ്യാപേക്ഷയെ എതിര്‍ക്കുന്നില്ലെന്ന് നേരത്തെ എന്‍ഐഎ കോടതിയെ അറിയിച്ചിരുന്നു.

2008 സെപ്റ്റംബര്‍ 29 നു നടന്ന മാലേഗാവ് സ്‌ഫോടനത്തില്‍ തീവ്രഹിന്ദുത്വ സംഘടനകള്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയത് മുംബൈ ഭീകരാക്രമണസമയത്ത് കൊല്ലപ്പെട്ട ഹേമന്ത് കര്‍ക്കറെയുടെ നേതൃത്വത്തിലുള്ള എടിഎസ് സ്‌ക്വാഡായിരുന്നു. എ.ടി.എസ് സംഘം പ്രജ്ഞ സിങ് താക്കൂര്‍, കേണല്‍ പ്രസാദ് പുരോഹിത്, സന്യാസി ധയാനന്ദ് പാണ്ഡെ, റിട്ട. മേജര്‍ രമേശ് ഉപാധ്യായ് എന്നിവരടക്കം 14 പേരെ കേസില്‍ പ്രതിചേര്‍ക്കുകയും ചെയ്തിരുന്നു. മുംബൈ ഭീകരാക്രമണത്തിനു ശേഷമാണ് മാലേഗാവ് സ്‌ഫോടന കേസ് എന്‍ഐഎക്ക് കൈമാറിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍