UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹിന്ദുത്വ ഭീകരതയ്ക്കു വക്കാലത്ത് പിടിക്കരുത് ഹിന്ദുത്വ ഭീകരതയ്ക്കു വക്കാലത്ത് പിടിക്കരുത്

ടീം അഴിമുഖം

ടീം അഴിമുഖം

എഡിറ്റോറിയല്‍ / ടീം അഴിമുഖം

1740-കളില്‍ ഒരു കോട്ടയുടെ നിര്‍മാണം തുടങ്ങിയത് മുതല്‍, നൂറ്റാണ്ടുകളായി മഹാരാഷ്ട്രയിലെ മലേഗാവ് മുസ്ലീംങ്ങളുടെ ഒരു അഭയകേന്ദ്രമാണ്. ആദ്യം കോട്ട പണിയാനാണ് അവര്‍ വന്നത്; അതൊരു 25 വര്‍ഷമെടുത്തു. അന്നുതൊട്ടിങ്ങോട്ട് മുംബൈ-ആഗ്ര ദേശീയപാതയിലെ ഈ നഗരം മുസ്ലീംങ്ങള്‍ക്ക് ഒരുതരത്തിലുള്ള അഭയകേന്ദ്രമായി. 1857-ലെ സ്വാതന്ത്ര്യസമരത്തെ ബ്രിട്ടീഷുകാര്‍ അടിച്ചമര്‍ത്തിയപ്പോള്‍ നിരവധി മുസ്ലീങ്ങള്‍ ഇവിടെയെത്തി. വാരണാസിയില്‍ ഭക്ഷ്യക്ഷാമം രൂക്ഷമായപ്പോള്‍ അവിടെനിന്നും മുസ്ലീങ്ങള്‍ മലേഗാവിലെത്തി. 1940-50 കാലത്ത് ഹൈദരാബാദില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടപ്പോഴും മുസ്ലീങ്ങള്‍ ഈ തുണിവ്യവസായ നഗരത്തില്‍ അഭയം തേടി.

2006, സെപ്റ്റബര്‍ 5-നു ശാബ് ഇ ബരാത് ദിവസമാണ് ഈ നഗരം മുസ്ലീംങ്ങള്‍ക്ക് സുരക്ഷിതമാണെന്ന ധാരണ തകര്‍ന്നത്. വെള്ളിയാഴ്ച്ച പ്രാര്‍ത്ഥനകള്‍ക്ക് തൊട്ട് പിറകെ മുസ്ലീം ഖബര്‍സ്ഥാനില്‍ രണ്ടു ബോംബുകള്‍ പൊട്ടി; 37 പേര്‍ കൊല്ലപ്പെട്ടു.

2008-ല്‍ സെപ്റ്റംബര്‍ 29-നു വീണ്ടും ഭീകരാക്രമണമുണ്ടായി, രണ്ടു സ്ഫോടനങ്ങള്‍, 7 പേര്‍ കൊല്ലപ്പെട്ടു.

ആദ്യം പതിവുപോലെ മുസ്ലീംങ്ങളാണ് സ്ഫോടനത്തിന് പിന്നിലെന്ന് ആരോപിക്കപ്പെട്ടെങ്കിലും, അത് ഹിന്ദു ഭീകരവാദികളുടെ ചെയ്തികളാണെന്ന് പിന്നീട് വ്യക്തമായി.

ഇപ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറി ഒരാണ്ട് കഴിയുമ്പോള്‍ സംഭവങ്ങളുടെ അന്വേഷണത്തില്‍ വിവാദമായൊരു വഴിത്തിരിവ് ഉണ്ടായിരിക്കുന്നു. ഭീതിജനകമായൊരു മുന്നറിയിപ്പ് അന്തരീക്ഷത്തില്‍ നിറയുന്നുമുണ്ട്.

മലേഗാവ് 2008, സ്ഫോടനക്കേസിലെ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടര്‍, അറിയപ്പെടുന്ന അഭിഭാഷക രോഹിണി സാലിയന്‍ വെളിപ്പെടുത്തുന്നത്, ദേശീയ അന്വേഷണ ഏജന്‍സിയിലെ-NIA- ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഉന്നത കേന്ദ്രങ്ങളുടെ അറിവോടെ, ഈ കേസില്‍ മൃദുവായ സമീപനം സ്വീകരിക്കാന്‍ തനിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തി എന്നാണ്.

മെക്കാ മസ്ജിദ് സ്ഫോടനം, സംഝൌത എക്സ്പ്രസ് സ്ഫോടനം, അജ്മീര്‍ ഷരീഫ്, മൊദാസ സ്ഫോടനങ്ങള്‍ എന്നീ ഭീകരാക്രമണ പരമ്പരയില്‍ പെട്ടതാണ് മലേഗാവ് സ്ഫോടനങ്ങളും. ഒരു ഹിന്ദുത്വ ഭീകരവാദി സംഘം ആസൂത്രണം ചെയ്ത ഈ സ്ഫോടനങ്ങളില്‍ നൂറിലേറെ പേരാണ് കൊല്ലപ്പെട്ടത്.

സലിയാന്‍റെ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നത് മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഈ കേസുകള്‍ അട്ടിമറിക്കാന്‍ ആസൂത്രിതനീക്കം നടക്കുന്നുണ്ട് എന്നുതന്നെയാണ്.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഈ സര്‍ക്കാര്‍ അധികാരമേറ്റ ഉടനെതന്നെ, ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന സൊഹറാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസില്‍ സി ബി ഐ വെള്ളം ചേര്‍ത്തു. കുറ്റവാളികളെ പിടികൂടാന്‍ വ്യാപകമായ പൊതുജനസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് മെക്കാ മസ്ജിദ് ബോംബ് സ്ഫോടനം, സംഝൌത എക്സ്പ്രസ്  സ്ഫോടനം, അജ്മീര്‍ ഷരീഫ്, മൊദാസ സ്ഫോടനങ്ങള്‍ എന്നിവയില്‍ ഹിന്ദി ഭീകരവാദ സംഘടനകള്‍ക്കെതിരായ അന്വേഷണം എന്‍.ഐ.എ ആരംഭിച്ചത്. രാജ്യത്തൊട്ടാകെ സംഘര്‍ഷം കുത്തിപ്പൊക്കാനുള്ള ഒരൊറ്റ കേന്ദ്രത്തിന്റെ സജീവശ്രമങ്ങളിലേക്കാണ് അന്വേഷണം വിരല്‍ ചൂണ്ടുന്നത്.

കേസില്‍ മൃദുസമീപനം സ്വീകരിക്കാന്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതു മുതല്‍ തനിക്കുമേല്‍ എന്‍.ഐ.എയില്‍ നിന്നും സമ്മര്‍ദമുണ്ടെന്ന് ഇപ്പോള്‍ രോഹിണി സാലിയാന്‍ പറയുമ്പോള്‍ ചില ആശങ്കയുണര്‍ത്തുന്ന ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

സര്‍ക്കാര്‍ ഈ ചോദ്യങ്ങള്‍ക്ക് എത്രയും പെട്ടെന്ന് ഉത്തരം നല്‍കിയില്ലെങ്കില്‍ നീതിബോധമുള്ള ഇന്ത്യക്കാരുടെ വിശ്വാസത്തെ അത് തകര്‍ക്കും.

ഈ കേസ് പ്രത്യേക കോടതിയില്‍ വിചാരണ ചെയ്യണമെന്ന് വിധിച്ച സുപ്രീം കോടതിയും ധീരയായ പ്രോസിക്യൂട്ടറുടെ വാക്കുകള്‍ക്ക് ചെവികൊടുക്കണം. ന്യൂനപക്ഷങ്ങള്‍ക്ക് നീതിയും ന്യായവും നല്‍കാനുള്ള ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ് ഇവിടെ ബലികഴിക്കപ്പെടുന്നത്. 2002-ലെ ഗുജറാത്ത് വര്‍ഗീയ കലാപത്തിന് ശേഷം പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുകയും വിചാരണ സംസ്ഥാനത്തിന് പുറത്തേക്കാക്കുകയും ചെയ്തുകൊണ്ട് ഇരകള്‍ക്ക് നീതി ലഭ്യമാക്കാന്‍ മുന്‍കൈ എടുത്തത് സുപ്രീം കോടതിയാണ്.

വാസ്തവത്തില്‍ ഹിന്ദുത്വ ഭീകരത മാത്രമല്ല, ആര്‍ എസ് എസ്-ബി ജെ പി നേതാക്കള്‍ പ്രതികളും കുറ്റാരോപിതരുമായ, ഗുജറാത്ത് കലാപമടക്കം, എല്ലാ കേസുകളിലേയും നീതിന്യായ പ്രക്രിയ സംശയത്തിന്റെ നിഴലിലാണ്. ഇരകള്‍ക്ക് നീതി ലഭ്യമാക്കാന്‍ പാര്‍ലമെന്റും സുപ്രീം കോടതിയും  ഇടപെട്ടെ മതിയാകൂ.

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍