UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദ ഹിന്ദുവിന്റെ എഡിറ്റര്‍ സ്ഥാനത്തു നിന്നും മാലിനി പാര്‍ത്ഥസാരഥി രാജിവച്ചു

അഴിമുഖം പ്രതിനിധി

ദ ഹിന്ദു ദിനപത്രത്തിന്റെ എഡിറ്റര്‍ സ്ഥാനത്തു നിന്നും മാലിനി പാര്‍ത്ഥസാരഥി രാജിവച്ചു. സുരേഷ് നമ്പത്തിനെ ഇടക്കാല എഡിറ്ററായി കമ്പനിയുടെ ബോര്‍ഡ് നിയമിച്ചു. ഹിന്ദുവിന്റെ മുംബയ് എഡിഷന്‍ ആരംഭിച്ചതിന്റേയും അതിനുവേണ്ടി പണം ചെലവഴിച്ചതിന്റേയും പേരില്‍ മാലിനിയും ഹിന്ദുവിന്റെ ബോര്‍ഡും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. ഇതാണ് മാലിനിയുടെ രാജിയുടെ പിന്നിലെ കാരണങ്ങളില്‍ ഒന്ന്. ഹിന്ദുവിന്റെ റിപ്പോര്‍ട്ടിംഗ് ടീമിനെ ഊര്‍ജ്ജ്വസ്വമാക്കുന്നതിനും പത്രത്തെ പുതുക്കിപണിഞ്ഞ് ഡിജിറ്റല്‍ കാലഘട്ടത്തില്‍ മത്സരാധിഷ്ഠിതവുമാക്കിയതില്‍ മാലിനിയുടെ പങ്ക് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

എന്നിരുന്നാലും അവരുടെ കാലയളവില്‍ ആഭ്യന്തര കലഹം രൂക്ഷമാകുകയും കമ്പനിയിലെ ചില ഉന്നതരുടെ രാജിയില്‍ കലാശിക്കുകയും ചെയ്തു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഹിന്ദുവിന്റെ മാനേജ്‌മെന്റിലും കുടുംബത്തിലും ഉള്ള തര്‍ക്കങ്ങള്‍ ജീവനക്കാരുടെ പ്രവര്‍ത്തനത്തെ വരെ ബാധിച്ചിരുന്നു.

2014 ജൂലായില്‍ ഹിന്ദുവിന്റെ ഗ്രാമീണകാര്യ എഡിറ്റര്‍ പി സായ്‌നാഥും പ്രതിരോധകാര്യ എഡിറ്ററും റസിഡന്റ് എഡിറ്ററുമായ പ്രവീണ്‍ സ്വാമിയും രാജിവച്ചിരുന്നു.

പത്രത്തെ പ്രൊഫഷണലൈസ് ചെയ്യുന്നതിനായി ദല്‍ഹി ബ്യൂറോ ചീഫ് ആയിരുന്ന സിദ്ധാര്‍ത്ഥ് വരദരാജനെ ഹിന്ദുവിന്റെ എഡിറ്ററായി നിയമിച്ചുവെങ്കിലും രണ്ടര വര്‍ഷത്തിനുശേഷം അദ്ദേഹവും സ്ഥാനം ഒഴിഞ്ഞു.

കഴിഞ്ഞ വര്‍ഷം ജനുവരി 31-ന് എന്‍ റാം എഡിറ്റര്‍ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്ന് ഫെബ്രുവരി ഒന്നിനാണ് മാലിനി ഹിന്ദുവിന്റെ എഡിറ്ററായി ചുമതലേയറ്റെടുത്തത്. ഹിന്ദുവിന്റെ ആദ്യ വനിതാ എഡിറ്ററാണ് അവര്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍