UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നൃത്തച്ചുവടുകള്‍കൊണ്ട് മൃണാളിനിക്ക് മകള്‍ മല്ലികയുടെ അന്തിമോപചാരം

അഴിമുഖം പ്രതിനിധി

നൃത്തം സ്വന്തം ജീവവായുവായി കരുതിയ മൃണാളിനിയുടെ നിശ്ചലദേഹത്തിനു മുന്നില്‍ ചുവടുകള്‍ വയ്ക്കുമ്പോള്‍ മല്ലികയ്ക്ക് തീര്‍ച്ചയാണ്, അനശ്വരതയുടെ നര്‍ത്തനവേദിയിലിരുന്ന് തന്റെ അമ്മ ഇതാസ്വദിക്കുന്നുണ്ട്. ഇതില്‍പ്പരം മറ്റെന്തു കര്‍മം ചെയ്താണ് താന്‍ അമ്മയുടെ ആത്മാവിനെ യാത്രയാക്കേണ്ടത്! ഒരുപക്ഷേ മല്ലികയുടെ മനസില്‍ ഇത്തരമൊരു ചോദ്യത്തിന് വേറെയുത്തരമൊന്നും കണ്ടെത്താന്‍ കഴിയില്ല. ഇന്ത്യന്‍ നൃത്തലോകത്തിന് മതിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ ഈ അമ്മയ്ക്കും മകള്‍ക്കും നൃത്തമല്ലാതെ അതിലേറെ വലിയ സ്‌നേഹവും വിശ്വാസവും ആയിട്ട് മറ്റെന്താണുണ്ടാവുക.

വാര്‍ദ്ധക്യസഹജമായ അസുകങ്ങളെ തുടര്‍ന്ന് ഇന്നലെയാണ് മൃണാളിനി സാരാഭായി അന്തരിച്ചത്. നൃത്തത്തിന്റെ അനശ്വരതിയിലേക്ക് അമ്മ യാത്രയായി എന്നു കുറിച്ചായിരുന്നു മൃണാളിനിയുടെ മരണവാര്‍ത്ത മല്ലിക പുറലോകവുമായി പങ്കുവച്ചത്. മൃതദേഹം വസതിയില്‍ ദര്‍ശനത്തില്‍വച്ചപ്പോഴാണ് മല്ലിക സാരാഭായി ഏതാനും നൃത്തച്ചുവടുകള്‍ കൊണ്ട് അമ്മയ്ക്ക് മുന്നില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍