UPDATES

മാള്‍ട്ടയില്‍ ബോട്ട് മുങ്ങി 700 മരണം

അഴിമുഖം പ്രതിനിധി

മാള്‍ട്ടയില്‍ അഭയാര്‍ത്ഥികളുമായി പോയ ബോട്ട് മുങ്ങി 700 പേര്‍ മരിച്ചു. യൂറോപ്പിലേക്കുള്ള കുടിയേറ്റക്കാരുമായി പോവുകയായിരുന്ന മത്സ്യബന്ധന ബോട്ട് മറിഞ്ഞാണ് അപകടം. ലിബിയന്‍ തീരത്ത് ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം. 28 പേര്‍ രക്ഷപ്പെട്ടു.

എതിരെ വന്ന ചരക്ക് കപ്പല്‍ കണ്ട് ബോട്ടിലുണ്ടായിരുന്നവര്‍ ഒരംവശത്തേക്ക് മാറിയതാകാം അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. യൂറോപ്പില്‍ ജോലിതേടിപ്പോകുന്നവരെ കുത്തി നിറച്ച ബോട്ട് ഇറ്റാലിയന്‍ ദ്വീപായ ലംബെഡുസയില്‍ നിന്ന് 210 കിലോമീറ്റര്‍ അകലെ മെഡിറ്ററേനിയന്‍ കടലില്‍ മറിയുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍