UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിജെപിയുടെ വ്യാജ പ്രചാരണം, മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് മമതാ ബാനര്‍ജി: സത്യപ്രതിജ്ഞാ ചടങ്ങ് രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കരുത്

ബംഗാളിലെ കൊലപാതകങ്ങള്‍ കുടുംബവഴക്കും വ്യക്തിവൈരാഗ്യവും മൂലമെന്ന് മമത

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനുള്ള തീരുമാനത്തില്‍നിന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പിന്‍മാറി. ബംഗാളില്‍ 54 പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്ന തരത്തില്‍ ബിജെപി നടത്തുന്ന പ്രചാരണമാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കാന്‍ കാരണമെന്ന് മമത പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ വ്യക്തമാക്കി. ഈ കത്ത് അവര്‍ ട്വിറ്ററില്‍ പങ്കുവെച്ചു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കുള്ള വേദിയായി സത്യ പ്രതിജ്ഞ ചടങ്ങ് മാറ്റരുതെന്നും അവര്‍ പ്രധാനമന്ത്രിക്ക് അയച്ച സന്ദേശത്തില്‍ വ്യക്തമാക്കി. കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ ബന്ധുക്കളെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. ഇതാണ് മമതയെ പ്രകോപിപ്പിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ചുകൊണ്ടാണ് മമത തന്റെ കത്ത് ആരംഭിച്ചത്. ‘സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനുള്ള ഭരണഘടനാപരമായ ക്ഷണം സ്വീകരിക്കാന്‍ തീരുമാനിച്ചതായിരുന്നു.’ മമത പറഞ്ഞു. എന്നാല്‍ അതിനിടെയാണ് ബംഗാളില്‍ രാഷ്ട്രീയ കൊലപാതകങ്ങളില്‍ 54 ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്ന തരിത്തിലുളള പ്രചാരണം കണ്ടത്. തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് അവര്‍ വ്യക്തമാക്കി. ബംഗാളില്‍ രാഷട്രീയ കൊലപാതകങ്ങള്‍ ഉണ്ടായിട്ടില്ല. വ്യക്തിപരമായ വൈരാഗ്യം കാരണമോ, കുടുംബ വഴക്കോ മുലമുണ്ടായ കൊലപാതകങ്ങളെയാണ് രാഷ്ട്രീയ കൊലപാതകങ്ങളാക്കുന്നത്. അതിന് രാഷ്ട്രീയവുമായി ബന്ധമില്ല. അത്തരത്തിലൊരു രേഖയും തങ്ങളുടെ പക്കലില്ലെന്നും മമത മോദിക്കെഴുതിയ കത്തില്‍ വ്യക്തമാക്കി.

ഇതിന്റെ പശ്ചാത്തലത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്നും അവര്‍ വ്യക്തമാക്കി. രാഷട്രീയ താ്ല്‍പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ച് സത്യ പ്രതിജ്ഞാ ചടങ്ങുകളുടെ പവിത്രത കളയരുതെന്നും അവര്‍ പറഞ്ഞു.

read more:‘അവന്റെ ഓര്‍മ ദിനത്തില്‍ കേട്ട ഏറ്റവും മോശം വാര്‍ത്തയാണ് ആ എസ്ഐയെ തിരിച്ചെടുത്തു എന്നത്’; കണ്ണീരുണങ്ങാതെ കെവിന്റെ കുടുംബം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍