UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭയാനകമായ സാഹചര്യം; കാജോളിനെ പിന്തുണച്ച് മമത

ചിലര്‍ ഏകാധിപതികളെപോലെ മറ്റുള്ളവരുടെ ഭക്ഷണകാര്യത്തില്‍ ഇടപെടുകയാണ്

ബീഫ് വീഡിയോ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ ബോളിവുഡ് താരം കാജോളിനെതിരേ ഉയരുന്ന വിമര്‍ശനങ്ങളില്‍ നടിയെ പിന്തുണച്ചു ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഭയപ്പെടുത്തുന്ന സാഹചര്യം എന്നാണു മമത കാജോള്‍ വിഷയത്തില്‍ പ്രതികരിച്ചത്. ഇത് അപകടരമായ സ്ഥിതിവിശേഷമാണ്. ചിലര്‍ ഏകാധിപതികളെ പോലെ മറ്റുള്ളവര്‍ എന്തു കഴിക്കണമെന്നു തീരുമാനിക്കുകയാണെന്നും മമത പറഞ്ഞു.

ഞാന്‍ ആ നടിയുടെ പേര് പറയുന്നില്ല. ഷാരുഖ് ഖാനോടൊപ്പം പല സിനിമകളിലും അഭിനയിച്ചിട്ടുണ്ട് അവര്‍. കഴിഞ്ഞ ദിവസം അവര്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ട വീഡിയോയുടെ പേരില്‍ അപമാനിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയുമാണ്. അത് പശു മാംസം അല്ലെന്നും പോത്ത് ഇറച്ചിയാണെന്നു വ്യക്തമാക്കിയിട്ടും അവര്‍ക്കെതിരേയുള്ള ആക്രമണം തുടരുകയാണ്. ഭയാനകമായ സാഹചര്യമാണിത്. ചിലര്‍ ഏകാധിപതികളെപോലെ മറ്റുള്ളവരുടെ ഭക്ഷണകാര്യത്തില്‍ ഇടപെടുകയാണ്; മമത പറഞ്ഞു.

തന്റെ സുഹൃത്തിന്റെ റെസ്റ്റൊറന്റ് സന്ദര്‍ശിച്ച വേളയിലാണ് ബീഫ് കൊണ്ടുണ്ടാക്കുന്ന വിഭവത്തെ പരിചയപ്പെടുത്തി കാജോള്‍ സെല്‍ഫി വീഡിയോ എടുക്കുകയും പിന്നീടത് ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്തത്. നിമിഷനേരം കൊണ്ട് ഈ വീഡിയോ വൈറലാവുകയും ബീഫ് കഴിക്കുന്നതിനെതിരേ വന്‍ പ്രതിഷേധം കാജോളിനെതിരേ ഉയര്‍ന്നതും. വിവാദം കനത്തതോടെ അതു പശു മാംസം അല്ലെന്നും പോത്തിറച്ചിയായിരുന്നുവെന്നും വിശദീകരിച്ച് കാജോള്‍ വന്നത്. ആ വീഡിയോ അവര്‍ ഫെയ്‌സ്ബുക്കില്‍ നിന്നും ഇന്‍സ്റ്റഗ്രാമില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍