UPDATES

മോഹന്‍ലാലിനെ വേട്ടയാടുന്നത് അവസാനിപ്പിക്കണം: മമ്മൂട്ടി

അഴിമുഖം പ്രതിനിധി

മോഹന്‍ലാലിന് പിന്തുണയുമായി മമ്മൂട്ടി രംഗത്ത്. ലാലിനെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് മമ്മൂട്ടി അഭ്യര്‍ത്ഥിച്ചു. മോഹന്‍ ലാല്‍ നമ്മുടെ അഭിമാനമാണ്. അദ്ദേഹത്തിന്റെ ജോലി ചെയ്യാന്‍ അനുവദിക്കണം. കലാകാരന്‍ കടുത്ത മാനസിക സമ്മര്‍ദ്ദങ്ങള്‍ അനുഭവിക്കുന്നവരാണ്. ഒരു സഹപ്രവര്‍ത്തകന്‍ എന്ന നിലയിലും സുഹൃത്ത് എന്ന നിലയിലും കലാകാരനെന്ന നിലയിലും മോഹന്‍ലാലിന് എല്ലാവിധ പിന്തുണയും ഐക്യദാര്‍ഢ്യവും അറിയിക്കുന്നുവെന്നും മമ്മൂട്ടി പറഞ്ഞു. കേരളം ഏറെ പ്രതീക്ഷയോടെ നോക്കി കാണുന്ന ദേശീയ ഗെയിംസിന്റെ ശോഭ വിവാദങ്ങള്‍ കൊണ്ട് കെടുത്തരുതെന്നും മമ്മൂട്ടി അഭ്യര്‍ത്ഥിച്ചു.

ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് ആകെ ഉണ്ടായ വിവാദം ലാലിസം മാത്രമാണെന്നു ഇന്നലെ കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. മന്ത്രിയുടെ പ്രസ്താവന ലാലിനെ ബലിയാടാക്കി കൊണ്ട് മന്ത്രിസഭ തലയൂരാന്‍ ശ്രമിക്കുന്നുവെന്ന് തരത്തില്‍ വ്യാഖാനിക്കപ്പെട്ടതിനു പിന്നാലെയാണ് മോഹന്‍ ലാലിന് പിന്തുണയുമായി മറ്റൊരു സൂപ്പര്‍ താരം തന്നെ രംഗത്തുവന്നത്. അതേസമയം എന്തൊക്കെ സമ്മര്‍ദ്ദമുണ്ടായാലും ലാലിസത്തിനായി വാങ്ങിയ പണം തിരികെ നല്‍കുമെന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് മോഹന്‍ ലാല്‍ വ്യക്തമാക്കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍