UPDATES

ആം ആദ്മി റാലിക്കിടെ ആത്മഹത്യയ്ക്ക് ശ്രമിച്ച കര്‍ഷകന്‍ മരിച്ചു

അഴിമുഖം പ്രതിനിധി

കേന്ദ്രസര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരെ ആം ആദ്മി പാര്‍ട്ടി ജന്തര്‍ മന്തറില്‍ സംഘടിപ്പിച്ച കിസാന്‍ റാലിയ്ക്കിടെ ആത്മഹത്യക്ക് ശ്രമിച്ച കര്‍ഷകന്‍ മരിച്ചു. റാലിയില്‍ പങ്കെടുക്കാന്‍ ആം ആദ്മി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ എത്തിയതിനു തൊട്ടുപിന്നാലെയായിരുന്നു കര്‍ഷകന്‍ സമീപത്തുള്ള ഒരു മരത്തില്‍ കയറി ആത്മഹത്യാശ്രമം നടത്തിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ആം ആദ്മി പ്രവര്‍ത്തകര്‍ ഇയാളെ മരത്തില്‍ കയറി കുരുക്കഴിച്ച് താഴെയിറക്കി. ഇയാളെ പിന്നീട് റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

രാജസ്ഥാനിലെ ദൗസയില്‍ നിന്നും വന്ന കര്‍ഷകനാണ് മരിച്ചത്. ഇയാള്‍ ആം ആദ്മിയുടെ കര്‍ഷകറാലിയില്‍ പങ്കെടുക്കാനാണ് ഇവിടെയെത്തിയത്. റാലിയില്‍ പങ്കെടുത്തശേഷം ഇയാള്‍ അരമണിക്കുറോളം ഒരു മരത്തിന്റെ താഴെയിരിക്കുകയായിരുന്നു. ഈ മരത്തില്‍ തന്നെയാണ് ഇയാള്‍ ആത്മഹത്യക്കായി കയറിയതും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍