UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അതിര്‍ത്തി കടന്നുള്ള പ്രണയം; ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സൗരവ് മീരയായി

അഴിമുഖം പ്രതിനിധി

പ്രണയസാഫല്യത്തിനായി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി കഥക് നര്‍ത്തകന്‍. ഇപ്പോള്‍ മീര എന്ന പേരില്‍ അറിയപ്പെടുന്ന ലഖ്നൗ സ്വദേശി  സൗരവാണ് ലിംഗമാറ്റ ശാസ്ത്രക്രിയയ്ക്ക് വിധേയനായത്. പാകിസ്ഥാന്‍ സ്വദേശിയായ റിസ്വാന്‍ എന്ന യുവാവുമായുള്ള പ്രണയമാണ് ആണില്‍ നിന്നും പെണ്ണിലേക്കുള്ള മാറ്റത്തിനു കാരണഹേതുവായത്‌. പിഎച്ച്ഡി പഠനത്തിന്‍റെ ഭാഗമായി സൂഫിസത്തെക്കുറിച്ച് ഗവേഷണം നടത്തുന്നതിനിടെയാണ് സോഷ്യല്‍ മീഡിയ വഴി ഇവര്‍ പരിചയപ്പെടുന്നത്. പാകിസ്ഥാനിലെ ഒരു സൂഫി വിദ്യാലയത്തിന്റെ പ്രതിനിധിയായിരുന്ന റിസ്വാന്‍ മീരയെ ഗവേഷണത്തില്‍ സഹായിക്കുകയും തുടര്‍ന്ന് തമ്മില്‍ അടുക്കുകയുമായിരുന്നു. ഇന്റര്‍നെറ്റ് വഴി ലിംഗമാറ്റ ശസ്ത്രക്രിയയെക്കുറിച്ചറിഞ്ഞ സൗരവ് മുംബൈയിലെ ഡോക്ടര്‍ മിത്രയെ സമീപിക്കുകയും തുടര്‍ന്ന് ആറുമാസത്തെ കൌണ്‍സിലിംഗിനു ശേഷം ഓഗസ്ത്, സെപ്തംബര്‍, ഒക്ടോബര്‍ എന്നീ മാസങ്ങളില്‍ തുടര്‍ച്ചയായ മൂന്നു ശസ്ത്രക്രിയകള്‍ക്കു വിധേയയാകുകയായിരുന്നു . അടുത്ത പടിയായി ഹോര്‍മോണ്‍ തെറാപ്പിയും ആരംഭിച്ചിട്ടുണ്ട്. മീരയുടെ സഹോദരിയും സുഹൃത്തുക്കളും ഈ തീരുമാനത്തിനെതിരായിരുന്നു.      

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍