UPDATES

വായിച്ചോ‌

ലോകത്തിലെ ഏറ്റവും പൊക്കമുള്ള പാലത്തിന് മുകളില്‍ കയറി നിന്നൊരു പ്രണയാഭ്യര്‍ത്ഥന

കാമുകിയോട് വിവാഹാഭ്യര്‍ത്ഥന നടത്താന്‍ പല വഴികളും പലരും തിരഞ്ഞെടുക്കാറുണ്ട്. കൗതുകരമായ അത്തരം വഴികള്‍ വാര്‍ത്താപ്രാധാന്യം നേടാറുമുണ്ട്. പക്ഷെ ബാങ്കോക്കില്‍ നിന്നുള്ള കിവോ വീ ലൂങ് തിരഞ്ഞെടുത്ത വഴി അത്ര അനുകരണീയമല്ല എന്ന് മാത്രം. ലോകത്തിലെ ഏറ്റവും പൊക്കമുള്ള പാലത്തിന് മുകളില്‍ കയറി നിന്നാണ് ഈ ഫോട്ടോഗ്രാഫര്‍ തന്റെ പ്രണയിനിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. ചൈനയിലെ ലിയുപാന്‍ഷൂയിയിലെ ബെയ്പാന്‍ജിയാങ് പാലത്തിന് മുകളില്‍ അതിസാഹസികമായി വലിഞ്ഞുകയറി വിവഹാഭ്യാര്‍ത്ഥന പ്ലക്കാര്‍ഡ് ഉയര്‍ത്തി കാണിച്ച് നില്‍ക്കുന്ന ചിത്രമെടുത്ത് കാമുകി മാര്‍ത്ത സിബിലാകിന് സമര്‍പ്പിക്കുകയായിരുന്നു ഇദ്ദേഹം.

കാമുകിയുമായി ബാലിയിലേക്ക് ഉല്ലാസയാത്ര പോയ ലങ് അവരെ ഒരു റസ്റ്റോറന്റില്‍ ഇരുത്തി. അത്തരം കാത്തിരിപ്പില്‍ അവള്‍ ഫേസ്ബുക് നോക്കുമെന്ന് തനിക്കറിയാമെന്ന് ലൂങ് പറയുന്നു. ആ സമയത്ത് ചിത്രം ഫേസ്ബുക്കില്‍ ഇടുകയായിരുന്നു. ഭാഗ്യത്തിന് കാമുകി വിവാഹത്തിന് സമ്മതം മൂളി. പിന്നീട് പാലം കയറുന്ന സാഹസം കണ്ട മാര്‍ത്ത കണ്ണീരില്‍ മുങ്ങിയതായും ലൂങ് കൂട്ടിച്ചേര്‍ക്കുന്നു.

ലൂങ് പാലത്തിന്റെ മുകളില്‍ വലിഞ്ഞുകയറുന്ന ചിത്രങ്ങള്‍ കാണുന്ന സാധാരണക്കാര്‍ക്ക് കാലിനടിയില്‍ പെരുത്ത് വരും. ഇത്തരം സാഹസങ്ങളില്‍ പരിചയമില്ലാത്തവര്‍ ഏര്‍പ്പെടരുത് എന്നൊരു മുന്നറിയിപ്പും ഈ ലോണ്‍ലി പ്ലാനറ്റ് ട്രാവല്‍ ഫോട്ടോഗ്രാഫര്‍ ലോകത്തിന് നല്‍കുന്നു.

കൂടുതല്‍ വായിക്കാനും ചിത്രങ്ങള്‍ കാണാനും: https://goo.gl/yrz2F3

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍