UPDATES

വൈറല്‍

ഈ മനുഷ്യന്‍ പാടുന്നത് 73 വര്‍ഷമായി തന്റെ കൂടെയുള്ള മരണാസന്നയായി കിടക്കുന്ന പ്രിയതമയ്ക്കു വേണ്ടിയാണ്

ഇടയ്ക്ക് തന്റെ പങ്കാളിയുടെ ഗാനം ആസ്വദിച്ച് ആ സ്ത്രീ ആയാസപ്പെട്ട് പറയുന്നുണ്ട്- ‘ഇയാള്‍ എന്നെ ഇപ്പോഴും ഇഷ്ടപ്പെടുന്നു’

73 വര്‍ഷമായി ഒരുമിച്ച് ജീവിക്കുന്നവരാണ് ഈ ദമ്പതികള്‍. ഇണകളില്‍ ഒന്ന് മരണാസന്നയായി കിടക്കുകയാണ്. തന്റെ പ്രിയതമയ്ക്കായി തങ്ങളുടെ ചെറുപ്പക്കാലത്ത് പ്രസിദ്ധമായ ഒരു ഗാനം ആലപിക്കുകയാണ് ഈ ഭര്‍ത്താവ്. തന്റെ പ്രിയതമയുടെ അവസാന നിമിഷങ്ങള്‍ സന്തോഷകരമാക്കുവാന്‍ ശ്രമിക്കുകയാണ് ഇദ്ദേഹം. 93 വയസായ ഭാര്യയുടെ മരണകിടയ്ക്കയില്‍ മക്കളുടെയും കൊച്ചുമക്കളുടെയും സാന്നിദ്ധ്യത്തില്‍ ഏറ്റവും മനോഹരമായി ഹൃദയം നിറഞ്ഞാണ് തന്റെ എല്ലാ അവശതകളും വിഷമങ്ങളും മറന്ന് ഈ മനുഷ്യന്‍ ആ ഗാനം പാടിയിരിക്കുന്നത്. പശ്ചാത്തലത്തില്‍ മക്കള്‍ ആ യഥാര്‍ഥ ഗാനം ഇട്ടിട്ടുമുണ്ട്. ഇടയ്ക്ക് തന്റെ പങ്കാളിയുടെ ഗാനം ആസ്വദിച്ച് ആ സ്ത്രീ ആയാസപ്പെട്ട് പറയുന്നുണ്ട്- ‘ഇയാള്‍ എന്നെ ഇപ്പോഴും ഇഷ്ടപ്പെടുന്നു‘ ഇത് മനസ്സിലാക്കാതെ ആ മനുഷ്യന്‍ തന്റെ മക്കളോട് എന്താണ് ഭാര്യ പറഞ്ഞത് എന്ന് ചോദിക്കുന്നുണ്ട്. അവര്‍ കാര്യം പറയുമ്പോള്‍ ആ മനുഷ്യന്റെ ഒരു ഭാവമുണ്ട്- അതാണ് പ്രണയം.. ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ-

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍