UPDATES

എഡിറ്റര്‍

55 വധുക്കളുമായി കിടക്ക പങ്കിട്ടു; ഒടുവില്‍ ആരോരുമില്ലാതെ മരിച്ചു

Avatar

അയാള്‍ ഒരിക്കലും ആരേയും വിവാഹം ചെയ്തിട്ടില്ല. ഒറ്റയ്ക്ക് ജീവിച്ചു. പക്ഷേ, അയാള്‍ 55 വധുക്കളുമായി കിടക്ക പങ്കിട്ടു. ഒടുവില്‍ ആരോരുമില്ലാതെ മരിക്കുകയും ചെയ്തു. രാജസ്ഥാനിലെ ബാമര്‍ ജില്ലയില്‍ അന്താരാഷ്ട്ര അതിര്‍ത്തിക്ക് അടുത്തുള്ള നിബാല്‍ക്കോട്ടിലെ ജിയാറാം ജാട്ടിന്റെ ജീവിത കഥയാണിത്. വധുക്കളുമായി കിടക്ക പങ്കിട്ടശേഷം അവിടെയുള്ള സ്വര്‍ണാഭരണങ്ങളുമായി മുങ്ങുകയും ചെയ്യും. ഈ തട്ടിപ്പില്‍ 18 കേസുകളും ഇയാള്‍ക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ എടുത്തിട്ടുണ്ട്.

54 വയസ്സുള്ള ഇയാള്‍ ശനിയാഴ്ചയാണ് മരിച്ചത്. പൊലീസ് ശവസംസ്‌കാരം നടത്തുകയും ചെയ്തു.

ഒരു പീഡനക്കേസില്‍ 2004-ല്‍ അറസ്റ്റിലായപ്പോഴേക്കും 55 പേരെ ഇയാള്‍ ഇരകളാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യം ജാട്ട് വെളിപ്പെടുത്തിയത് ഒമ്പത് വര്‍ഷത്തിനുശേഷമാണ്.

കൃഷിയിടങ്ങളില്‍ ഒറ്റ കുടുംബം താമസിക്കുന്ന ചെറിയ വീടുകളെയാണ് ഇയാള്‍ ലക്ഷ്യമിടുന്നത്. കുട്ടികാലത്ത് വിവാഹം തീരുമാനിച്ചശേഷം പ്രായപൂര്‍ത്തിയാകുമ്പോള്‍ ഭര്‍ത്താവിന്റെ വീട്ടിലേക്ക് അയക്കുന്ന ഏര്‍പ്പാട് വടക്കേ ഇന്ത്യയില്‍ പലയിടത്തും നടക്കുന്നതാണ്. ഇത്തരത്തിലുള്ള വധുക്കളേയാണ് ഇയാള്‍ ലക്ഷ്യമിടുന്നത്.

http://goo.gl/2auAmL

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍