അഴിമുഖം പ്രതിനിധി
ഗുസ്തി താരം നര്‍സിംഗ് യാദവിന്റെ ഭക്ഷണത്തില്‍ ഉത്തേജകമരുന്നു കലര്‍ത്തി എന്ന് സംശയിക്കപ്പെടുന്നയാളെ തിരിച്ചറിഞ്ഞെന്ന് റസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ. ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷന്‍ ശരണ്‍ സിംഗ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. ഒരു പ്രമുഖ അന്താരാഷ്ട്ര ഗുസ്തി താരത്തിന്റെ സഹോദരനും, ജൂനിയര്‍ 65 കിലോ ഗ്രാം വിഭാഗം ഗുസ്തിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ആളുമായ 17 കാരന്‍ ആണ് ഇതിനു പിന്നില്‍ എന്ന് ചൂണ്ടിക്കാട്ടി നര്‍സിംഗ് യാദവ് പരാതി നല്‍കിയിരുന്നു.
നര്‍സിംഗ് യാദവ് ഇന്ത്യന്‍ ടീമിനൊപ്പം ബള്‍ഗേറിയയിലേക്ക് പോയ സമയത്ത് കെഡി ജാദവ് സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ നര്‍സിംഗിന്റെ റൂമിന് പരിസരത്ത് ഇയാള്‍ ചുറ്റിതിരിയുന്നത് കണ്ടവരുണ്ടെന്നും, റൂമിന്റെ താക്കോല്‍ ഇയാള്‍ ഹോസ്റ്റല്‍ ജീവനക്കാരോട് ആവശ്യപ്പെടുകയും ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.