UPDATES

കായികം

ഇറാനില്‍ കളിച്ചതിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുന്‍ സ്ട്രൈക്കര്‍ ഡെയ്റ്റ് യോര്‍കെയ്ക്ക് യുഎസ് പ്രവേശനാനുമതി നിഷേധിച്ചു

2015-ല്‍ ടെഹ്റാനില്‍ നടന്ന ഒരു സന്നദ്ധ ഫുട്ബോള്‍ മത്സരത്തില്‍ കളിച്ചതാണ് യൊര്‍കെയ്ക്ക് വിനയായത്

ഇറാനില്‍ പോയി ഫുട്‌ബോള്‍ കളിച്ചതിന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുന്‍ സ്ട്രൈക്കര്‍ ഡെയ്റ്റ് യോര്‍കെയ്ക്ക് യുഎസ് പ്രവേശനാനുമതി നിഷേധിച്ചു. ഖത്തറിലെ ദോഹയില്‍ ഇന്‍ സ്പോര്‍ട്സില്‍ ജോലി ചെയ്യുന്ന ഡെയ്റ്റ് യോര്‍കെ യുഎസിലെ മിയാമി വഴി നാട്ടിലേക്കു പോകാനാണ് എത്തിയത്. എന്നാല്‍ അദ്ദേഹത്തിന് അധികൃതര്‍ പ്രവേശനം നിഷേധിക്കുകയായിരുന്നു.

അനുമതി നിഷേധിച്ചത്തിന്റെ കാരണം യോര്‍കെ 2015-ല്‍ ടെഹ്റാനില്‍ നടന്ന ഒരു സന്നദ്ധ ഫുട്ബോള്‍ മത്സരത്തില്‍ കളിച്ചതാണ്. ഇറാന്‍, ഇറാഖ്, ലിബിയ, സോമാലിയ, സുഡാന്‍, സിറിയ, യെമന്‍ എന്നീ രാജ്യക്കാര്‍ക്കും ഇവിടം സന്ദര്‍ശിച്ചവര്‍ക്കും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രവേശനാനുമതി നിഷേധിച്ച് ഉത്തരവിട്ടതാണ് യോര്‍കെയ്ക്ക് വിനയായത്.

മാഞ്ചസ്റ്റര്‍ കുപ്പായത്തില്‍ യോര്‍കെ ഉണ്ടായിരുന്ന കാലത്ത് ക്ലബ് മൂന്നുവട്ടം പ്രീമിയര്‍ ലീഗ് കിരീടത്തിലും ഓരോ തവണ ചാമ്പ്യന്‍സ് ലീഗ്, എഫ്എ കപ്പ് കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. മാഞ്ചസ്റ്ററിനെ കൂടാതെ ആസ്റ്റണ്‍ വില്ല, ബ്ലാക്ക്ബേണ്‍ റോവേഴ്സ്, ബര്‍മിങ്ഹാം, സണ്ടര്‍ലാന്‍ഡ് തുടങ്ങിയ ക്ലബുകള്‍ക്കു വേണ്ടിയും യോര്‍കെ ബൂട്ടണിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ പ്രമുഖ കായിക താരങ്ങള്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍