UPDATES

വായിച്ചോ‌

ബംഗാളി കവി മന്ദാക്രാന്ത സെന്നിന് ഹിന്ദുത്വ സംഘടനകളില്‍ നിന്ന് കൂട്ടബലാത്സംഗ ഭീഷണി

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച് കവിതയെഴുതിയതിന് പൊലീസ് കേസ് നേരിടുന്ന ശ്രീജതോ ബന്ധോപാദ്ധ്യായയെ പിന്തുണച്ചതിനെ തുടര്‍ന്നാണ് ഭീഷണി.

തന്നെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുമെന്ന് തീവ്ര ഹിന്ദുത്വ സംഘടനകളുമായി ബന്ധപ്പെട്ടവര്‍ ഭീഷണിപ്പെടുത്തിയതായി ബംഗാളി കവിയും കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാര ജേതാവുമായ മന്ദാക്രാന്ത സെന്‍. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച് കവിതയെഴുതിയതിന് പൊലീസ് കേസ് നേരിടുന്ന ശ്രീജതോ ബന്ധോപാദ്ധ്യായയെ പിന്തുണച്ചതിനെ തുടര്‍ന്നാണ് ഭീഷണി. ബംഗാളിയിലുള്ള ഭീഷണി സന്ദേശം ഇംഗ്ലീഷ് അക്ഷരങ്ങളില്‍ മന്ദാക്രാന്ത ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.


മന്ദാക്രാന്ത സെന്നിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌:

തനിക്ക് ഇത്തരം ഭീഷണികളെ ഭയമില്ലെന്നും എഴുത്തിലൂടെ കൂടുതല്‍ പ്രതിഷേധങ്ങളുമായി രംഗത്തുണ്ടാകുമെന്നും മന്ദാക്രാന്ത വ്യക്തമാക്കി. മന്ദാക്രാന്തയുടെ പരാതിയില്‍ കൊല്‍ക്കത്ത പൊലീസിന്റെ സൈബര്‍ സെല്‍ കേസെടുത്തിട്ടുണ്ട്. ഭീഷണിയെ അപലപിച്ച് ശ്രീജതോ ബന്ധോപാധ്യായയും രംഗത്തെത്തി. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മാര്‍ച്ച് 19നാണ് ഫേസ്ബുക്കില്‍ അഭിശാപ് (ശാപം) എന്ന 12 വരി ബംഗാളി കവിത ശ്രീജതോ പോസ്റ്റ് ചെയ്തത്. ഹിന്ദു സംഹതി എന്ന തീവ്ര ഹി്ന്ദുത്വ സംഘടനാ പ്രവര്‍ത്തകനായ അര്‍ണാബ് സര്‍ക്കാരാണ് ശ്രീജതോയ്‌ക്കെതിരെ പരാതി നല്‍കിയത്.

ശ്രീജതോയ്‌ക്കെതിരായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ടുള്ള റാലിയില്‍ മന്ദാക്രാന്ത സെന്‍ പങ്കെടുത്തിരുന്നു. മതമൗലികവാദത്തിനും വര്‍ഗീയവാദത്തിനും എതിരെ കവിത എഴുതുകയും ചെയ്തു. 2015ല്‍ ദാദ്രിയിലേയതടക്കമുള്ള വര്‍ഗീയാക്രമണങ്ങളില്‍ പ്രതിഷേധിച്ച് കേന്ദ്ര സാഹിത്യ അക്കാഡമിയുടെ യംഗ് റൈറ്റേഴ്‌സ് സ്‌പെഷല്‍ അവാഡ് മന്ദാക്രാന്ത തിരിച്ച് നല്‍കിയിരുന്നു.

വായനയ്ക്ക്: https://goo.gl/vNXsK4

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍